For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ പുതുവര്‍ഷ അങ്കം ന്യൂസിലാന്‍ഡില്‍, പര്യടനത്തില്‍ 8 കളികള്‍.. ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

ഏകദിനവും ടി20യുമാണ് ഇന്ത്യ കളിക്കുക

1

വെല്ലിങ്ടണ്‍: 2019ന്റെ തുടക്കത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഏകദിന, ട്വന്റി20 പരമ്പരകളാണ് ഇന്ത്യ കിവീസില്‍ കളിക്കുക. അഞ്ച് ഏകദിന മല്‍സരങ്ങളും മൂന്ന് ട്വന്റി20കളുമടങ്ങിയതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം.

ജനുവരി 23ന് നാപ്പിയറില്‍ നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന്റെ തുടക്കം. രണ്ടും മൂന്നു മല്‍സരങ്ങളില്‍ 26, 28 തിയ്യതികളില്‍ മൗണ്ട് മോഗനൂയിലും നാലാം ഏകദിനം 31ന് വെല്ലിങ്ടണിലും നടക്കും. ഫെബ്രുവരി മൂന്നിനാണ് ഏകദിന പരമ്പര അവസാനിക്കുന്നത്. ട്വന്റി20 പരമ്പര ആറിന് തുടങ്ങി 10ന് കഴിയും. ഇന്ത്യയുടെ പുരുഷ ടീം മാത്രമല്ല വനിതാ ടീമും ഇതേ കാലയളവില്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നുണ്ട്. മൂന്ന് ടി20 മല്‍സരങ്ങലാണ് വനിതാ ടീം ന്യൂസിലാന്‍ഡില്‍ കളിക്കുക.

2

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്കു തയ്യാറെടുപ്പ് നടത്താന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരിക്കും ഇംഗ്ലണ്ട് പര്യടനം. ലോകകപ്പിലെ പ്ലെയിങ് ഇലവനെ നിര്‍ണയിക്കുന്നതിലും ഈ പര്യടനം നിര്‍ണായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Tuesday, July 31, 2018, 15:35 [IST]
Other articles published on Jul 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+