Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പോക്ക് ശരിയല്ല!! ബുംറ മാത്രമോ ബൗളര്‍? വിമര്‍ശനവുമായി നെഹ്‌റ

nehra

ദില്ലി: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീം അമിതമായി ആശ്രയിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ പേസ് ബൗളറായ ആശിഷ് നെഹ്‌റ രംഗത്ത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ബുംറ നിരാശപ്പെടുത്തിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ബുംറയെ ടീം അമിതമായി ആശ്രയിക്കുന്നതിനെ നെഹ്‌റ ചോദ്യം ചെയ്തത്.

പരിക്കില്‍ നിന്നു മോചിതനായി ടീമില്‍ തിരിച്ചെത്തിയ ശേഷം ബുംറയുടെ ബൗളിങ് പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിയാതിരുന്നതോടെ അദ്ദേഹത്തിനെതിരേ പലരും രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

എല്ലായ്‌പ്പോഴും പ്രതീക്ഷിക്കരുത്

കളിക്കുന്ന എല്ലാ പരമ്പരകളിലും ബുംറ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കൊയ്ത്ത് നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അദ്ദേഹം പരിക്ക് മാറിയാണ് തിരിച്ചെത്തിയതെന്നു ഓര്‍മിക്കണം.
എല്ലായ്‌പ്പോഴും ഒരാള്‍ക്കു ടോപ്പ് ഫോമില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിരാട് കോലിക്കു പോലും കടുപ്പമേറിയ പരമ്പരയായിരുന്നു ന്യൂസിലാന്‍ഡിനെതിരയുള്ളതെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി.

സ്ഥിരത പുലര്‍ത്തണം

ഇന്ത്യന്‍ ടീം സെലക്ഷനില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ടെന്നും നെഹ്‌റ നിര്‍ദേശിച്ചു. പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് കുറക്കൂടി ശ്രദ്ധ പുലര്‍ത്തണം. ബുംറ, ഷമി എന്നിവരെക്കൂടാതെ ടീമിലെ മറ്റു പേസര്‍മാരും തങ്ങളുടെ റോളുകള്‍ മനസ്സിലാക്കിയിരിക്കണം.

ബുംറയും ഷമിയും

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ബുംറയും ഷമിയും ചേര്‍ന്നാണ് വിക്കറ്റ് കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ബുംറയ്ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. ടീം സെലക്ഷനില്‍ ഇപ്പോള്‍ സ്ഥിരത വളരെ കുറവാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഷമിയാണ് ബെസ്റ്റ്

ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ഷമിയാണെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു. പിച്ചിനെയും സാഹചര്യങ്ങളെയും ആശ്രയിക്കുന്നില്ലെന്നതാണ് ഷമിയുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

സെയ്‌നിക്കു പ്രശംസ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉമേഷ് യാദവിനേക്കാള്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തുന്നത് നവദീപ് സെയ്‌നിയാണ്. കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യണമെങ്കില്‍ ലെങ്തില്‍ സെയ്‌നി കുറേക്കൂടി ശ്രദ്ധിക്കണമെന്നും ഷമി ആവശ്യപ്പെട്ടു.

Story first published: Thursday, February 13, 2020, 11:56 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+