ഹാട്രിക് ജയം; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്... പാകിസ്താനെ പിന്തള്ളും
പ്രൊവിഡന്‍സ്: ഹാട്രിക് വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. രാത്രി എട്ടു മണിക്കു പ്രൊവിഡന്‍സിലാണ് മല്‍സരം അരങ്ങേറുക. ആദ്യ രണ്ടു കളികളിലും വെന്നിക്കൊടി നാട്ടിയ വിരാട് കോലിയും സംഘവും ഇതാവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.
ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ടി20യില്‍ മഴ നിയമപ്രകാരം 22 റണ്‍സിനും ഇന്ത്യ ജയിച്ചു കയറുകയായിരുന്നു. മൂന്നാം ടി20യില്‍ ചില അപൂര്‍വ്വ നേട്ടങ്ങളാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കെയെന്നു നോക്കാം.

പാകിസ്താനെ മറികടക്കും
മൂന്നാം ടി20യില്‍ ജയിച്ചാല്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഇന്ത്യക്കാവും. ടി20യില്‍ വിന്‍ഡീസിനെതിരേ ഏറ്റവുമധികം ജയങ്ങള്‍ കൊയ്ത ടീമെന്ന നേട്ടമാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. നിലവില്‍ അഞ്ചു ജയങ്ങളുമായി ചിരവൈരികളായ പാകിസ്താനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യ.

രാഹുല്‍ 1000ത്തിന് അരികെ
ഇന്ത്യന്‍ യുവതാരം ലോകേഷ് രാഹുല്‍ മൂന്നാം ടി20യില്‍ കളിക്കുമോയെന്നുറപ്പില്ല. എന്നാല്‍ ഈ കളിയില്‍ 121 റണ്‍സെടുത്താല്‍ ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ അദ്ദേഹത്തിനു കഴിയും.
നിലവില്‍ ആറ് ഇന്ത്യന്‍ താരങ്ങളാണ് കുട്ടി ക്രിക്കറ്റില്‍ 1000 റണ്‍സ് ക്ലബ്ബിലുള്ളത്. ടി20യില്‍ ഇതുവരെ 24 ഇന്നിങ്‌സുകളാണ് രാഹുല്‍ കളിച്ചിട്ടുള്ളത്.

വേദിയില്‍ ഇതാദ്യം
ഇന്നത്തെ മല്‍സരത്തിന്റെ വേദിയായ പ്രൊവിഡന്‍സില്‍ ഇതാദ്യമായാണ് ടി20യില്‍ വിന്‍ഡീസുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ വേദിയില്‍ മുമ്പ് കളിച്ച രണ്ടു ടി20 കളിലും വിന്‍ഡീസ് ജയിച്ചിട്ടുണ്ടെന്നത് ഇന്ത്യക്കു വെല്ലുവിളിയാണ്. എന്നാല്‍ അവസാനത്തെ അഞ്ച് ടി20കളിലും വിന്‍ഡീസ് തോറ്റുവെന്നത് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.

നാലാമത്തെ തൂത്തുവാരല്‍
മൂന്നാം ടി20യില്‍ ജയിച്ചാല്‍ വിന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0നു തൂത്തുവാരും. ടി20യില്‍ മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട പരമ്പരയില്‍ ഇതിനി മുമ്പ് മൂന്നു തവണ മാത്രമേ ന്ത്യ എല്ലാ മല്‍സരങ്ങളും ജയിച്ച് കിരീടമേറ്റു വാങ്ങിയിട്ടുള്ളൂ.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇതിനു മുമ്പ് ഒരു തവണ ഇന്ത്യ തൂത്തുവാരിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications