Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വേണം- അത് ബൗളിങിലെന്നു ആകാഷ് ചോപ്ര

1

ഓസ്‌ട്രേലിയക്കെതിരേ ബുധനാഴ്ച മാനംകാക്കല്‍ പോരിന് ഇറങ്ങുന്ന ടീം ഇന്ത്യക്കു ഉപദേശവുമായി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. അവസാനത്തെ മല്‍സരത്തില്‍ വിജയിക്കണമെങ്കില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വലിയ മാര്‍ജിനിലായിരുന്നു ഇന്ത്യയുടെ തോല്‍വികള്‍.

ബാറ്റിങ് നിര മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബൗളര്‍മാര്‍ നിറം മങ്ങിയതാണ് ഇന്ത്യന്‍ പതനത്തിനു വഴിയൊരുക്കിയത്. ഇന്ത്യയുടെ പേസ്, സ്പിന്‍ ബൗളിങ് നിരയ്ക്കു ഓസീസ് ബാറ്റ്‌സ്മാന്‍മാരെ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചിരുന്നില്ല.

ബൗളിങ് നിരയില്‍ മാറ്റം വേണം

ബൗളിങ് നിരയില്‍ മാറ്റം വേണം

ഇന്ത്യയുടെ ബാറ്റിങ് നിരയിലല്ല, മറിച്ച് ബൗളിങ് ലൈനപ്പിലാണ് മാറ്റം വരുത്തേണ്ടതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ പിന്‍വലിച്ച് പകരം പുതുമുഖം ടി നടരാജനെയും കുല്‍ദീപ് യാദവിനെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചോപ്രയുടെ നിര്‍ദേശം. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ തന്നെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ മൂന്നാമത്തെ മല്‍സരത്തിലും കളിക്കണം. നടരാജന്‍, കുല്‍ദീപ് എന്നിവരെ കൊണ്ടു വരുന്നതൊഴിച്ചാല്‍ ദയവ് ചെയ്ത് ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തരുതെന്നും ചോപ്ര പറഞ്ഞു.

ബാറ്റിങ് ലൈനപ്പില്‍ മാറ്റം വേണ്ട

ബാറ്റിങ് ലൈനപ്പില്‍ മാറ്റം വേണ്ട

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്തേണ്ടതായി എനിക്കു തോന്നിയിട്ടില്ല. ചിലപ്പോള്‍ മായങ്ക് അഗര്‍വാളിനെ ഇന്ത്യ പുറത്തിരുത്തിയേക്കാം. എന്നാല്‍ അത് കൊണ്ട് എന്താണ് പ്രയോജനമെന്നു ചോപ്ര ചോദിക്കുന്നു. അതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മായങ്കിനെ ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായി തന്നെ ഇന്ത്യ കളിപ്പിക്കണം. കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ തന്നെ ഇറങ്ങട്ടെ. ബാറ്റിങ് നിരയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല, അതിനുള്ള സ്‌കോപ്പുമില്ലെന്നും ചോപ്ര വിലയിരുത്തി.

മനീഷ് പാണ്ഡെ വന്നേക്കും

മനീഷ് പാണ്ഡെ വന്നേക്കും

മൂന്നാം ഏകദിനത്തില്‍ മായങ്കിനെ പുറത്തിരുത്തി പകരം കെഎല്‍ രാഹുലിനെ ഇന്ത്യ ഓപ്പണിലേക്കു മാറ്റാനും മധ്യനിരയില്‍ മനീഷ് പാണ്ഡെയെ കളിപ്പിക്കാനും സാധ്യതയുണ്ട്. അത് മായങ്കിനോടും രാഹുലിനോടും ചെയ്യുന്ന അനീതിയായിരിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
വിക്കറ്റ് കാക്കുമ്പോള്‍ രാഹുലിന് എങ്ങനെ ഓപ്പണറായി ഇറങ്ങാന്‍ സാധിക്കുമെന്ന് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. നിങ്ങള്‍ ഇതേക്കുറിച്ച് ആദം ഗില്‍ക്രിസ്റ്റ്, കുമാര്‍ സങ്കക്കാര എന്നിവരോടു ചോദിക്കൂ. രണ്ടു പേരും വവിക്കറ്റ് കാക്കുകയും ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം കളിച്ചിട്ടുള്ളളവരാണെന്നു ചോപ്ര വ്യക്തമാക്കി.
രോഹിത് ശര്‍മയുടെ അഭാവം അസാധാരണമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ രാഹുലിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാവുന്നതാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, December 1, 2020, 13:53 [IST]
Other articles published on Dec 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+