Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷം ടീം ഇന്ത്യക്കു സര്‍പ്രൈസ് പരമ്പര... ആഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലേക്ക്? ടി20ക്കു സാധ്യത

മുംബൈ: കൊറോണക്കാലത്തിന് തൊട്ടുമുമ്പ് ഇന്ത്യയിലെത്തി പരമ്പര കളിക്കാനാവാതെ തിരികെ പോവേണ്ടി വന്ന ദക്ഷിണാഫ്രിക്കയിലേക്കു ഈ വര്‍ഷം വിരാട് കോലിയും സംഘവും പരമ്പര കളിക്കാന്‍ പറക്കുമെന്ന് സൂചനകള്‍. ആഗസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ടി20 പരമ്പരയില്‍ ഏറ്റുമുട്ടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയായിരിക്കും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.

1

ഇന്ത്യക്കെതിരേ ടി20 പരമ്പരയില്‍ കളിക്കാനിടയുണ്ടെന്ന സൂചന നല്‍കിയത് ക്രിക്കറ്റ് സൗത്താഫ്രിക്ക (സിഎസ്എ) ചീഫ് എക്‌സിക്യൂട്ടീവായ ജാക്വസ് ഫോളാണ്. പരമ്പരയുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി തങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തല്‍ അദ്ദേഹം വിശദമാക്കി.

കൊവിഡ്-19നെ തുടര്‍ന്ന് ക്രിക്കറ്റ് നിര്‍ത്തി വയ്ക്കുന്നതിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. മാര്‍ച്ചിലായിരുന്നു മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയത്. ധര്‍മശാലയിലായിരുന്നു ആദ്യ ഏകദിനം. എന്നാല്‍ കനത്ത മഴയെതുടര്‍ന്ന് ടോസ് പോലും നടത്താനാവാതെ ഈ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയില്‍ കൊറോണവൈറസ് കേസുകള്‍ വ്യാപിക്കുന്നതിനു മുമ്പായിരുന്നു ഇത്. ചില കേസുകള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളും ഉപേക്ഷിക്കുകയും ദക്ഷിണാഫ്രിക്കന്‍ ടീം തിരിച്ചു പോവുകയുമായിരുന്നു.

ഇന്ത്യയുമായി പരമ്പര കളിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ ഗ്രേയം സ്മിത്ത് വ്യക്തമാക്കി. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയെക്കുറിച്ച് ബിസിസിഐയുമായി തങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അന്തിമ തീരുമാനമൊന്നുമെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രമേ ആഗസ്റ്റില്‍ പരമ്പര നടക്കുമോയെന്നതിനെക്കുറിച്ച് പറയാനാവൂയെന്നും സ്മിത്ത് പറഞ്ഞു. ആഗസ്റ്റ് അടുപ്പിച്ച് മാത്രമേ പരമ്പര നടക്കുമോയെന്ന് ഉറപ്പിക്കാന്‍ കഴിയൂ. ഇരു സര്‍ക്കാരുകളുടെ അനുമതിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

2018ന്റെ തുടക്കത്തിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയത്. അന്നു മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്നു ടി20കളും ഇന്ത്യ കൡച്ചിരുന്നു. ടെസ്റ്റ് പരമ്പരയില്‍ 1-2നു തോറ്റെങ്കിലും ഏകദിനം 5-1ന് പോക്കറ്റിലാക്കി ഇന്ത്യ കണക്കുതീര്‍ത്തു. ടി20 പരമ്പരയും ഇന്ത്യ 2-1ന് നേടിയിരുന്നു.

Story first published: Thursday, May 21, 2020, 16:08 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+