Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: ടീം പ്രഖ്യാപനം വ്യാഴാഴ്ച, മാറ്റങ്ങള്‍ക്ക് സാധ്യത... സഞ്ജു തുടരുമോ?

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വ്യാഴാഴ്ച (നവംബര്‍ 21) പ്രഖ്യാപിക്കും. ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയായിരിക്കും ഇത്. സ്വന്തം നാട്ടില്‍ മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യ കളിക്കുക. എംഎസ്‌കെ പ്രസാദിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന അവസാനത്തെ ടീം കൂടിയായിരിക്കും വിന്‍ഡീസിനെതിരേയുള്ളത്. ഈ സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഡിസംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

sanju

വിന്‍ഡീസിനെതിരേ ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നാണ് സൂചനകള്‍. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്ന നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മോശം ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാനെയും മാറ്റി നിര്‍ത്തിയേക്കുമെന്ന് സൂചനകളുണ്ട്.ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മായങ്ക് അഗര്‍വാളിനെ പകരം ഇന്ത്യ ടീമിലുള്‍പ്പെടുത്തിയേക്കും.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍ പോലും അവസരം ലഭിക്കാതിരുന്ന കേരള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യ നിലനിര്‍ത്തുമോയെന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ഫ്‌ളോപ്പായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ വിന്‍ഡീസിനെതിരേയും നിലനിര്‍ത്തുമോയെന്നും കണ്ടറിയണം. ടി20 പരമ്പരയോടെയാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാവുന്നത്. ഡിസംബര്‍ ആറിന് മുംബൈയിലാണ് ആദ്യ ടി20 മല്‍സരം. എട്ടിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും 11ന് ഹൈദരാബാദിലുമാണ് മറ്റു മല്‍സരങ്ങള്‍. ചെന്നൈ (15), വിശാഖപട്ടണം (18), കട്ടക്ക് (22) എന്നീവിടങ്ങളിലാണ് ഏകദിന മല്‍സങ്ങള്‍ നടക്കുക.

Story first published: Wednesday, November 20, 2019, 15:51 [IST]
Other articles published on Nov 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+