ധോണിയെത്തുമോ? ബംഗ്ലാദേശിനെതിരേ ടി20 ടീം വ്യാഴാഴ്ച, സര്‍പ്രൈസുകള്‍ക്കു സാധ്യത
ദില്ലി: ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ മടങ്ങിവരവ് ഈ പരമ്പരയില്‍ ഉണ്ടാവുമോയന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടായിരിക്കും ഇന്ത്യയുടെ ടീം പ്രഖ്യാപനം.

തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്കു ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയാണ് കോലി. അദ്ദേഹത്തിനു വിശ്രമം നല്‍കിയാല്‍ രോഹിത് ശര്‍മയായിരിക്കും ബംഗ്ലാദേശിനെതിരേ ഇന്ത്യയെ നയിക്കുക.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ഈ പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കുമോയെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ മോശം ഫോമും ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ മികച്ച പ്രകടനവുമെല്ലാം ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ അടുത്തിടെ കേരളത്തിനു വേണ്ടി സഞ്ജു ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications