Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഏഷ്യാ കപ്പ്: പാകിസ്താനെ നാണംകെടുത്തി ഇന്ത്യ... മിന്നും ജയം, ഇനി ഫൈനല്‍

ക്വലാലംപൂര്‍: വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലില്‍. അവസാന പൂള്‍ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ നാണംകെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ഏഴു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ബൗളിങ് കരുത്തിലാണ് പാകിസ്താനെ ഇന്ത്യ മലര്‍ത്തിയടിച്ചത്. 100 റണ്‍സ് പോലും തികയ്ക്കാന്‍ പാകിസ്താനെ ഇന്ത്യ അനുവദിച്ചില്ല.

പാകിസ്താന്‍ തരിപ്പണം

പാകിസ്താന്‍ തരിപ്പണം

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് കളിയില്‍ ഇന്ത്യ പുറത്തെടുത്തത്. പാക് നിരയെ മൂര്‍ച്ചയേറിയ ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു.
നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 72 റണ്‍സ് നേടാനേ പാകിസ്താനായുള്ളൂ. രണ്ടു പേര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയത്.

ദയനീയം പാക് ബാറ്റിങ്

ദയനീയം പാക് ബാറ്റിങ്

ദയനീയമായിരുന്നു പാകിസ്താന്റെ ബാറ്റിങ് പ്രകടനം. പുറത്താവാതെ 20 റണ്‍സെടുത്ത സന മിറിന്റെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ പാകിസ്താന്റെ നില കൂടുതല്‍ വഷളാവുമായിരുന്നു. ഓപ്പണര്‍ നാഹിദ ഖാനാണ് (18) രണ്ടക്ക സ്‌കോര്‍ നേടിയ മറ്റൊരു താരം.
മറ്റുള്ളവരെല്ലാം ഒരക്ക സ്‌കോറിന് പുറത്തായി. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് വീണ പാകിസ്താന് പിന്നീട് തുടരെ വിക്കറ്റുകള്‍ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

താരമായി ഏക്ത

താരമായി ഏക്ത

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് ഏക്ത ബിഷ്ത്തായിരുന്നു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഏക്ത മൂന്നു പേരെയാണ് പവലിയനിലേക്കു മടക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മറ്റുള്ളവരൊന്നും ഒന്നിലേറെ വിക്കറ്റ് നേടിയില്ല.
പൂനം യാദവ്, ശിഖ പാണ്ഡെ, അനൂജ പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിടുകയായിരുന്നു.

ഇന്ത്യ പതറി, പിന്നെ നേടി

ഇന്ത്യ പതറി, പിന്നെ നേടി

മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോറില്‍ അഞ്ച് റണ്‍സാവുമ്പോഴേക്കും ഇന്ത്യക്കു രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ മിതാലി രാജും ദീപ്തി ശര്‍മയുമാണ് അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത്.
എന്നാല്‍ സ്മൃതി മന്ദാനയും (38) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (34*) ചേര്‍ന്ന് കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 16.1 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ജയിച്ചുകയറി.
മൂന്നു വിക്കറ്റുമായി പാക് നിരയെ തകര്‍ത്ത ഏക്ത ബിഷ്ത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഫൈനല്‍ ഞായറാഴ്ച

ഫൈനല്‍ ഞായറാഴ്ച

ഞായറാഴ്ചയാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റോടെയാണ് ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ ഏക തോല്‍വി.
ആറു പോയിന്റുമായി പാകിസ്താനും ബംഗ്ലാദേശുമാണ് ഇന്ത്യക്കു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അടുത്ത കളിയില്‍ ബംഗ്ലാദേശ് ജയിച്ചാല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലാവും ഫൈനല്‍. എന്നാല്‍ ബംഗ്ലാദേശ് തോല്‍ക്കുകയാണെങ്കില്‍ മികച്ച റണ്‍റേറ്റാവും ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. നിലവില്‍ പാകിസ്താനാണ് നേരിയ മുന്‍തൂക്കം.

Story first published: Saturday, June 9, 2018, 10:54 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+