For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019ലെ ലോകകപ്പ്- ഇന്ത്യ തോറ്റു കൊടുത്തത് തന്നെ, ജയിക്കാന്‍ ശ്രമിച്ചില്ലെന്ന് ഹഫീസ്

31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോടു ഇന്ത്യ തോറ്റത്

ലാഹോര്‍: 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് മറ്റൊരു പാകിസ്താന്‍ താരം കൂടി. മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസാണ് ഇത്തവണ ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. പാകിസ്താനെ പുറത്താക്കുന്നതിനു വേണ്ടി ഇംഗ്ലണ്ടിനോടു ഇന്ത്യ മനപ്പൂര്‍വ്വം തോറ്റു കൊടുക്കുകയായിരുന്നുവെന്ന് നേരത്തേ പാക് ആരാധകരും ചില മുന്‍ താരങ്ങളും ആരോപിച്ചിരുന്നു.

അന്നത്തെ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റിരുന്നെങ്കില്‍ ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്മതമിക്കുമായിരുന്നു. അതോടൊപ്പം പാകിസ്താന്‍ സെമി ഫൈനലിലുമെത്തുമായിരുന്നു. എന്നാല്‍ 31 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനോടു തോല്‍ക്കുകയായിരുന്നു.

ആരോടു വേണമെങ്കിലും ചോദിക്കൂ

ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റോടെയല്ല ഇംഗ്ലണ്ടിനെതിരേ ഇന്ത്യ അന്നു കളിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നിങ്ങള്‍ ഏതു ക്രിക്കറ്റ് പ്രേമിയോടും ഇതേക്കുറിച്ച് ചോദിച്ചൂ നോക്കൂ. മല്‍സരഫലം എന്തെന്നറിയില്ലെന്നും അതുകൊണ്ട് ആര് പുറത്തായെന്നും തനിക്കറിയില്ല. പാകിസ്താന്‍ നല്ല ക്രിക്കറ്റായിരുന്നു കളിച്ചത്. പക്ഷെ ചെറിയ ചില പിഴവുകളുടെ പേരില്‍ ഞങ്ങള്‍ ലോകകപ്പില്‍ നിന്നു പുറത്തായി. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു മല്‍സരഫലത്തെ താന്‍ കുറ്റപ്പെടുത്തില്ലെന്നും ഹഫീസ് പിസിബിയുടെ ലൈവ് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

വളരെ മോശം

ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ മാത്രം ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരം കണ്ടപ്പോള്‍ ഇന്ത്യ ജയിക്കാന്‍ ശ്രമിച്ചില്ലെന്നു തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇതു ക്രിക്കറ്റിനു തന്നെ മോശമാണ്. രണ്ടു ടീമുകളും ജയം ലക്ഷ്യമിട്ടാണ് ക്രിക്കറ്റില്‍ ഏറ്റുമുട്ടാറുള്ളത്. പക്ഷെ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തില്‍ തനിക്കു ഇത് കാണാനായില്ല.
മറുഭാഗത്ത് പാകിസ്താന്റെ പ്രകടനത്തില്‍ ചില പോരായ്മകളുണ്ടായിരുന്നു. ചില തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഹഫീസ് വിശദമാക്കി.

തുടക്കമിട്ടത് സ്‌റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പരാമര്‍ശാണ് ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തെ വിവാദത്തിലാക്കിയത്. ഇന്ത്യയുടെ ഭാഗത്തു നിന്നു ജയിക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്നും എംഎസ് ധോണിയുടെ ഇന്നിങ്‌സും വിരാട് കോലി- രോഹിത് ശര്‍മ എന്നിവരുടെ കൂട്ടുകെട്ടുമെല്ലാം വിചിത്രമായാണ് തനിക്കു തോന്നിയതെന്നും സ്‌റ്റോക്‌സ് പുസ്തകത്തില്‍ കുറിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പാക് താരങ്ങള്‍ ഈ അഭിപ്രായം ആയുധമാക്കി ഇന്ത്യക്കെതിരേ രംഗത്തു വന്നത്. മുന്‍ താരങ്ങളായ അബ്ദുള്‍ റസാഖ്, മുഷ്താഖ് അഹമ്മദ്, സിക്കന്തര്‍ ബക്ത് എന്നിവരാണ് പാകിസ്താനെ ലോകകപ്പില്‍ നിന്നു പുറത്താക്കുന്നതിനു വേണ്ടി മാത്രം ഇംഗ്ലണ്ടിനോടു ഇന്ത്യ തോറ്റു കൊടുത്തെന്ന ആരോപണം ഉന്നയിച്ചത്.

Story first published: Thursday, June 18, 2020, 16:09 [IST]
Other articles published on Jun 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+