ഒരു ഐപിഎല്‍ ട്രോഫിയുള്ള ശ്രേയസ് നായകന്‍, 2 കപ്പടിച്ച പാട്ടിദാര്‍ ടീമില്‍ പോലുമില്ല!! ഇതെന്ത് ന്യായം
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനെ തുടര്‍ച്ചയായി രണ്ടു തവണ ഐപിഎല്‍ ചാംപ്യന്‍രാക്കിയിട്ടും രജത് പാട്ടിദാറിനെ ഇന്ത്യന്‍ ടി 20 ടീമുകളില്‍ നിന്നും തഴഞ്ഞതിനെതിരേ വന്‍ ആരാധക രോഷം. ശ്രേയസ് അയ്യരെ പുതിയ ടി20 ക്യാപ്റ്റനാക്കി അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചിപിക്കുകയാണ്.
പക്ഷെ മൂന്നു ടീമുകളിലേക്കും രണ്ടും വട്ടം ഐപിഎല്‍ ട്രോഫിയുയര്‍ത്തിയ പാട്ടിദാറിനെ പരിഗണിക്കാന്‍ പോലും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു.

ആരാധകര്‍ കലിപ്പില്‍
സമാപിച്ച ഐപിഎല്ലില്‍ 500 പ്ലസ് റണ്‍സുമായി ബാറ്റിങിലും അതോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ കൂളായി തീരുമാനങ്ങളെടുത്ത് ക്യാപ്റ്റന്‍സിയിലും കൈയടി നേടിയ താരമാണ് രജത് പാട്ടിദാര്‍. അതുകൊണ്ടു തന്നെ ഉറപ്പായും ഇന്ത്യന്‍ ടി20 സ്്ക്വാഡിലേക്കും അദ്ദേഹത്തിനു വിളിയെ്ത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
' ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഹിപ്പോക്രസിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഐപിഎല്‍ ട്രോഫി നേടിയ ശ്രേയസ് അയ്യര്‍ക്ക് ദേശീയ ടി20 ക്യാപ്റ്റന്‍സി ലഭിച്ചു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രണ്ട് ഐപിഎല്‍ ട്രോഫികള്‍ നേടിയ രജത് പാട്ടിദാറിന് ടീമില്‍ പോലും സ്ഥാനമില്ല. അജിത് അഗാര്‍ക്കറിനോടും ബിസിസിഐയോടും നാണക്കേട് തോന്നുന്നു'.
'മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടുകയും ക്യാപ്റ്റനായി തുടര്‍ച്ചയായി രണ്ടു ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടും ഇന്ത്യന്‍ ടി20 ടീമില്‍ പോവും ഇടം ലഭിക്കാതിരിക്കാന്‍ രജത് പാട്ടിദാര്‍ എന്തു തെറ്റാണ് ചെയ്തത്?'.
' പുതിയ ക്യാപ്റ്റനാക്കിയില്ലെങ്കിലും ഇന്ത്യയുടെ ടി20 ടീമിലെങ്കിലും സ്ഥാനമര്‍ഹിച്ചിരുന്നയാളാണ് രജത് പാട്ടിദാര്‍. അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് വളരെ മോശം കോളാണ് സെക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ എടുത്തിരിക്കുന്നത്. തിലക് വര്‍മയെ വൈസ് ക്യാപ്റ്റനാക്കുന്നതിന് പകരം ടീമില്‍ നിന്നു പോലുമൊഴിവാക്കി പാട്ടിദാറിന് വൈസ് ക്യാപ്റ്റന്‍സി നല്‍കാമായിരുന്നു.'.

രജത് പട്ടീദാര്‍ ഇനി എന്താണ് തെളിയിക്കേണ്ടത്? എന്തുകൊണ്ടാണ് അദ്ദേഹം എപ്പോഴും ഈ തരത്തില്‍ അവഗണിക്കപ്പെടുന്നത്. ആര്‍സിബിയെ തുടര്‍ച്ചയായി രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു അദ്ദേഹം നയിച്ചു കഴിഞ്ഞു.
ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും പാട്ടിദാര്‍ ഒരുപോലെ തിളങ്ങുകയും ചെയ്യുന്നു. ഇന്ത്യന്‍ മധ്യനിരയില്‍ അദ്ദേഹം മറ്റാരേക്കാളും അവസരം അര്‍ഹിച്ചിരുന്നു. പാട്ടിദാറിനോടു സഹതാപം തോന്നുന്നു'.
'സ്ഥിരതയില്ലാത്ത പ്രകടനം നടത്തിയിട്ടും തിലക് വര്‍മ ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോഴും തുടരുകയാണ്. കൂടാത വൈസ് ക്യാപ്റ്റന്‍സിയും പുതുതായി നല്‍കിയിരിക്കുന്നു. ക്ലീന്‍ ഹിറ്ററും അതോടൊപ്പം ഗംഭീര ക്യാപ്റ്റനും കൂടിയായ രജത് പാട്ടിദാര്‍ ടീമിനായി അരങ്ങേറാന്‍ പോലും അവസരമില്ലാതെ ബെഞ്ചില്‍ ഇരിക്കുന്നു. ഇതു കടുത്ത അനീതിയാണ്'.
'ഐപിഎല്ലില്‍ രജത് പാട്ടിദാര്‍ എല്ലാം നല്‍കി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബി തുടര്‍ച്ചയായി ഐപിഎല്‍ ട്രോഫികള്‍ നേടി, ടൂര്‍ണമെന്റിലുടനീളം അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു.
ക്വാളിഫയര്‍ 1 ല്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി, 192 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 500 ല്‍ അധികം റണ്‍സ് നേടി. എന്നിട്ടും, അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് ഒരു വിളി പോലും ലഭിച്ചില്ല. ഇതു മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്'- എന്നിങ്ങനെയായിരുന്നു വിവിധ ആരാധക പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

