For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടരെ മൂന്നു പരമ്പര, ഒരേയൊരു അവസരം... ഒടുവില്‍ സഞ്ജു പുറത്ത്, ന്യൂസിലാന്‍ഡിലേക്കില്ല

ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു

Sanju Samson Dropped Again From Team India | Oneindia Malayalam

മുംബൈ: ഈ മാസം ന്യൂസിലാന്‍ഡിലേക്കു പറക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡിനെതിരേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ടെങ്കിലും ടി20 ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു ടി20കളിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ഇന്ത്യ ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ശ്രീലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ തിരിച്ചെത്തി.
ജനുവരി 24നാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു ശേഷം മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഇന്ത്യ കിവീസിനെതിരേ കളിക്കും.

പന്ത് മാത്രം

പന്ത് മാത്രം

റിഷഭ് പന്തിനെ മാത്രം വിക്കറ്റ് കീപ്പറാക്കിയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേയുള്ള ടീമിനെ തിരഞ്ഞെടുത്തത്. ബാക്കപ്പായി ആരെയും ടീമിലെടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലും ബാക്കപ്പായി ഉള്‍പ്പെടുത്തിയ സഞ്ജുവിനു ഇത്തവണയും അവസരം നല്‍കിയേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ സഞ്ജുവില്ലാതെ പന്തിനെ മാത്രം ഏക വിക്കറ്റ് കീപ്പറായി ടീമിലെടുക്കുകയായിരുന്നു.

സഞ്ജുവിന് ഒരവസരം മാത്രം

സഞ്ജുവിന് ഒരവസരം മാത്രം

തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇന്ത്യയുടെ ടി20 സംഘത്തിന്റെ ഭാഗമായെങ്കിലും പ്ലെയിങ് ഇലവനില്‍ ഒരു തവണ മാത്രമേ സഞ്ജുവിന് അവസരം നല്‍കിയിരിന്നുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലായിരുന്നു ഇത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി തുടങ്ങിയ സഞ്ജു രണ്ടാം പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി ഔട്ടാവുകയും ചെയ്തു. ബാറ്റിങിലെ ഈ മോശം പ്രകടനം തന്നെയാണ് സഞ്ജുവിന് ന്യൂസിലാന്‍ഡിനെതിരേ അവസരം നഷ്ടപ്പെടുത്തിയതെന്നാണ് സൂചന.

രോഹിത്തിന്റെ തിരിച്ചുവരവ്

രോഹിത്തിന്റെ തിരിച്ചുവരവ്

കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് സെലക്ഷന്‍ കമ്മിറ്റി ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ഈ പരമ്പരയില്‍ തിരിച്ചെത്തുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. ലങ്കയ്‌ക്കെതിരേ വിശ്രമം ലഭിച്ച പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ മടങ്ങിയെത്തി.
ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായ പേസര്‍ നവദീപ് സെയ്‌നിയെയും മികച്ച പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ താക്കൂറിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ല.

പാണ്ഡ്യയുടെ മടങ്ങിവരവ് വൈകും

പാണ്ഡ്യയുടെ മടങ്ങിവരവ് വൈകും

ബിസിസിഐയുടെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമില്‍ നിന്നും ഹാര്‍ദിക് പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ടി20 ടീമിലും താരത്തിനു അവസരം നഷ്ടമായത്.
പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഹാര്‍ദിക്കിന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് ബിസിസിഐ അറിയിച്ചു. ഹാര്‍ദിക്കിനു പകരം ഇന്ത്യന്‍ എ ടീമില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.

Story first published: Monday, January 13, 2020, 9:33 [IST]
Other articles published on Jan 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+