ശ്രേയസും സഞ്ജുവുമല്ല, തിലക് അടുത്ത ക്യാപ്റ്റനാവും!! ആ ചാലഞ്ച് ജയിച്ചാല്‍ ഫേവറിറ്റ്, അറിയാം
ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിറകെ ഇനിയാരെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. നായക സ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും സ്‌കൈ തെറിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാസം 26ന് അയര്‍ലാന്‍ഡില്‍ തുടങ്ങാനിരിക്കുന്ന രണ്ടു ടി20കളുടെ പരമ്പരയില്‍ പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും ഇന്ത്യയിറങ്ങുക. പക്ഷെ ആരെ നായകനാക്കുമെന്ന കാര്യത്തില്‍ അണിയറില്‍ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമെല്ലാം ഈ വിഷയത്തില്‍ രണ്ടു തട്ടിലുമാണ്.

അതിനിടെ യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ സര്‍പ്രൈസ് ക്യാപ്റ്റനായി വരാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഇതിനു പിന്നിലെ പ്രധാനപ്പെട്ട കാരണമെന്താണെന്നു പരിശോധിക്കാം.
എന്തുകൊണ്ട് തിലക്?
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനമായും മൂന്നു പേരാണ് ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഇതില്‍ നേരിയ മുന്‍തൂക്കം ശ്രേയസ് അയ്യര്‍ക്കാണ്. അദ്ദേഹത്തിനു തൊട്ടു പിറകിലായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുണ്ട്. മൂന്നാമത്തെ ഓപ്ഷനാവട്ടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷനുമാണ്.
ശ്രേയസിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാനാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനു താല്‍പ്പര്യം. പക്ഷ കോച്ച് ഗൗതം ഗംഭീര്‍ ഇതിനെ അനുകൂലിക്കുന്നില്ല. ശ്രേയസുമായി അത്ര നല്ല ബന്ധമല്ല അദ്ദേഹത്തിനുള്ളത്. ഈ കാരണത്താല്‍ ശ്രേയസ് വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പകരം സഞ്ജുവിനെ ക്യാപ്റ്റന്‍സി റോളിലേക്കു കൊണ്ടു വരാനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അഗാര്‍ക്കറിനാവട്ടെ ഇതിനോടു അത്ര താല്‍പ്പപ്പര്യവുമില്ല. ഇതാണ് പുതിയ ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ ഇപ്പോള്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്. ശ്രേയസും സഞ്ജുവുമല്ലെങ്കില്‍ ഇഷാനെന്നതാണ് മൂന്നാമത്തെ ഓപ്ഷന്‍.
നേരത്തേ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റനാണ അദ്ദേഹം. കൂടാതെ കഴിഞ്ഞ ഐപിഎല്ലിന്റെ ആദ്യപകുതിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താല്‍ക്കാലിക ക്യാപ്റ്റന്റെ റോളിലും തിളങ്ങി. കൂടാതെ കഴിഞ്ഞ വര്‍ഷം സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ജേതാക്കളായതും ഇഷാന് കീഴിലാണ്.
പക്ഷെ ദീര്‍ഘകാലത്തേക്കു സഞ്ജുവിനും ഇഷാനുമെല്ലാം സ്ഥിരത പുലര്‍ത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കു ആശങ്കകളുണ്ട്. അടുത്ത രണ്ട് ടി20 ലോകകപ്പുകളിലും ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന ഒരു ദീര്‍ഘകാല ഓപ്ഷനെ കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്.

അവിടെയാണ് തിലക് വര്‍മയുടെ സര്‍പ്രൈസ് എന്‍ട്രി. 23 കാരനായ അദ്ദേഹം അടുത്ത 10 വര്‍ഷത്തിലേറെ കാലം ദേശീയ ടീമിനായി കളിക്കാന്‍ സാധിക്കുന്നയാളാണ്. കൂടാതെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യാനാവുമെന്നു കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് ഫൈനലിലുള്‍പ്പെടെ തെളിയിക്കുകയും ചെയ്തിട്ടുമുണ്ട്.
ഇവയെല്ലാം തിലകിനു നായകസ്ഥാനം ലഭിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അടുത്തയാഴ്ച ശ്രീലങ്കയില്‍ തുടങ്ങാനിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് അദ്ദേഹമാണ്. ക്യാപ്റ്റന്‍സി മികവ് അളക്കുന്നതിനായാണ് തിലകിനെ നായകനാക്കിയതെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിക്കുന്നത്.
ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍സിയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് സീനിയര്‍ ടീമിന്റെ നായകസ്ഥാനത്തേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയാണെന്നു ചുരുക്കം. യുവതാരത്തിന്റെ പ്രകടനം ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഉറപ്പാണ്. ഇതില്‍ വിജയിക്കാനായാല്‍ സൂര്യയുടെ പിന്‍ഗാമിയായി തിലക് തന്നെ അടുത്ത ക്യാപ്റ്റനായി വന്നേക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

