Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗാര്‍ക്കര്‍ ജയിച്ചു? ഗംഭീറും സഞ്ജുവും തോറ്റു!! ശ്രേയസ് തന്നെ ക്യാപ്റ്റനാവും

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരിനെ നിയമിക്കും. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുക. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെയും ഇതോടൊപ്പം പ്രഖ്യാപിക്കുകയും ചെയ്യും. ഈ മാസം 26നാണ് അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പര ആരംഭിക്കുക.

SHREYAS IYER

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടി20കളുടെ പരമ്പര ജൂലൈ ഒന്നു മുതലുമാണ്. ശ്രേയസ് നായകനായി വരുമ്പോള്‍ ആരാവും പുതിയ വൈസ് ക്യാപ്റ്റനയി വരികയെന്നു വ്യക്തമല്ല. യുവതാരം തിലക് വര്‍മയ്ക്കു നറുക്കുവീഴാനാണ് സാധ്യത.

സഞ്ജുവിനെ പിന്തള്ളി ശ്രേയസ്

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രധാനമായും മല്‍സരം രണ്ടു പേര്‍ തമ്മിലായിന്നു. ഒരാള്‍ ശ്രേയസ് അയ്യരായിരുന്നെങ്കില്‍ മറുഭാഗത്ത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമായിരുന്നു. സഞ്ജു നായകനായി വരണമെന്നതായിരുന്നു മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റെ ആഗ്രഹം. കാരണം ശ്രേയസുമായി അത്ര നല്ല ബന്ധമല്ല അദ്ദേഹത്തിന്റേത്.

എന്നാല്‍ സഞ്ജുവിനെ നായകനാക്കണമെന്ന ഗംഭീറിന്റെ അഭിപ്രായത്തോടു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനു താല്‍പ്പര്യമില്ലായിരുന്നു. പകരം ശ്രേയസിനെയാണ് ഈ റോളിലേക്കു അദ്ദേഹം പിന്തുണച്ചത്.

ദീര്‍ഘ കാലത്തേക്കു സഞ്ജുവിനു സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞേക്കില്ല എന്നതായിരന്നുന്നു ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ അഗാര്‍ക്കര്‍ തന്നെ വിജയിച്ചിരിക്കുകയാണ്. സെക്ഷന്‍ കമ്മിറ്റിയിലെ മറ്റുള്ളവരും അദ്ദേഹത്തെ പിന്തുണച്ചതാവാം സഞ്ജുവിനു നായകസ്ഥാനം ലഭിക്കാതെ പോയതിനു പ്രധാന കാരണമെന്നാണ് സൂചനകള്‍.

ശ്രേയസിന്റെ രണ്ടാം വരവ്

ടി20 ടീമിന്റെ ഭാഗം പോലുമല്ലാതെ നില്‍ക്കവെയാണ് നായകന്റെ റോളില്‍ ശ്രേയസ് അയ്യരുടെ ഗംഭീര തിരിച്ചുവരവ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ മൂന്നു വര്‍ഷമായി ദേശീയ ടീമിനു വേണ്ടി ഒരു ടി20യില്‍ പോലും അദ്ദേഹം കളിച്ചിട്ടില്ല. 2023 ഡിസംബറില്‍ ഓസ്‌ട്രേലിയയുമായി നാട്ടില്‍ നടന്ന ടി20യിലാണ് അവസാനമായി താരം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ നിന്നും പരിക്കു കാരണം തിലക് വര്‍മയ്ക്കു പിന്‍മാറേണ്ടി വന്നപ്പോള്‍ പകരക്കാരനായി ശ്രേയസിനു ടീമിലേക്കു വിളിയെത്തിയിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇപ്പോഴിതാ ക്യാപ്റ്റനായി തന്നെ അദ്ദേഹം മാസ് തിരിച്ചുവരവ് നടത്തുകയാണ്.

SHREYAS IYER

ശ്രേയസ് ഇതിനകം തന്നെ ഇന്ത്യയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ റോളിലേക്കു നിയമിക്കപ്പെടുന്നത്. ഇപ്പോള്‍ ടി20 നായകനാവുന്നതോടെ 2028ലെ ടി20 ലോകകപ്പിലും ഒളിംപിക്‌സിലുമെല്ലാം ശ്രേയസിനു കീഴിലാവും ഇന്ത്യയിറങ്ങുക.

നായകനായി ഐപിഎല്ലിലെ തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയാണ് ടി20 കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും അദ്ദേഹത്തെ ഇപ്പോള്‍ നായകസ്ഥാനത്തേക്കു എത്തിച്ചത്. മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികളെയാണ് ഐപിഎല്ലില്‍ ശ്രേയസ് നയിച്ചത്.

ഇവരെയെല്ലാം ഫൈനലിലെത്തിച്ച അദ്ദേഹം ഒരു ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് 2024ലെ ഐപിഎല്ലില്‍ ശ്രേയസിനു കീഴില്‍ കപ്പില്‍ മുത്തമിട്ടത്.

അതിനു മുമ്പ് 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി റണ്ണറപ്പാക്കിയിരുന്നു. അതിനു ശേഷം 2025ല്‍ പഞ്ചാബ് കിങ്‌സിനെയും റണ്ണറപ്പാക്കാന്‍ താരത്തിനായിരുന്നു. 11 വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചാബ് കളിച്ച ഐപിഎല്‍ ഫൈനല്‍ കൂടിയാണിത്.

Story first published: Friday, June 5, 2026, 6:26 [IST]
Other articles published on Jun 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+