Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Indian T20 Captaincy: ശ്രേയസ് വേണ്ടന്ന് ഗംഭീര്‍!! പകരം സഞ്ജു മതി, ഇതിനിടെ പാട്ടിദാറിന്റെ എന്‍ട്രി

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനായി ആരു വരുമെന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്. പലരുടെയും പേരുകള്‍ ഈ റോളിലേക്കു ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സെലക്ടര്‍മാരും കോച്ച് ഗൗതം ഗംഭീറുമെല്ലാം വ്യത്യസ്ത തട്ടിലാണുള്ളത്. ഇതു കാരണം ഒരു സമവായത്തിലേക്കു അവര്‍ക്കു എത്താനായിട്ടില്ല.

അതിനിടെ പുതിയൊരു താരം കൂടി ക്യാപ്റ്റന്‍സി റേസിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തുടരെ രണ്ടാം തവണയും ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച രജത് പാട്ടിദാണ് സര്‍പ്രൈസ് എന്‍ട്രി. അദ്ദേഹവും ഈ റോളില്‍ വളരെ മികച്ചൊരു ഓപ്ഷനായി മാറിയിരിക്കുകയാണ്.

SHREYAS IYER

ശ്രേയസിന് പ്രതീക്ഷ വേണ്ട?

പഞ്ചാബ് കിങസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരായിരുന്നു നേരത്ത ഇന്ത്യയുടെ പുതിയ ടി20 നായകസ്ഥാനത്തേക്കു ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ പഞ്ചാബിനെ റണ്ണറപ്പാക്കിയതും അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചു.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

പക്ഷെ സീസണില്‍ വളരെ നന്നായി തുടങ്ങിയ ശേഷം തുടര്‍ച്ചയായി ആറു തോല്‍വികളേറ്റു വാങ്ങി പഞ്ചാബ് പ്ലേഓഫ് പോലുമെത്താതെ പുറത്തായതോടെ ശ്രേയസിന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍സി മോഹങ്ങള്‍ക്കും മങ്ങലേറ്റിട്ടുണ്ട്.

അതു മാത്രമല്ല അദ്ദേഹത്തെ പുതിയ നായകനാക്കാന്‍ കോച്ച് ഗൗതം ഗംഭീറിനും വലിയ താല്‍പ്പര്യമില്ലെന്നു ക്രിക്ക്‌ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ശ്രേയസിന്റെ ടി20 ക്യാപ്റ്റന്‍സിയില്‍ ഗംഭീര്‍ പൂര്‍ണ സംതൃപ്തനല്ലെന്നാണ് ഇതില്‍ പറയുന്നത്. വരും വര്‍ങ്ങളില്‍ ഇന്ത്യന്‍ ടീം ടി30യില്‍ കളിക്കാന്‍ ഉദ്ദേശിക്കുന്ന അഗ്രസീവ് ബ്രാന്‍ഡിസലുള്ള സമീപനത്തോടു ശ്രേയസിന്റെ ശൈലി അത്ര യോദിക്കില്ലെന്ന സംശയമാണ് ഗംഭീര്‍ പ്രകടിപ്പിക്കുന്നത്.

'ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രേയസ് അയ്യരുടെയും പേര് വന്നിരുന്നു. എന്നാല്‍ തന്റെ കാഴ്ചപ്പാടുകളോടും രീതികളോടും പൂര്‍ണ്ണമായും യോജിക്കുന്നില്ലെന്ന് കരുതുന്ന ഒരാളെ ഈ റോളുലേക്കു പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ മടിക്കുന്നുണ്ടാകാമെന്ന് ഈ സംഭവവികാസങ്ങളെക്കുറിച്ച് അറിയുന്നവര്‍ വിശ്വസിക്കുന്നത്'- എന്നിങ്ങനെ ക്രിക്ക്‌ബ്ലോഗറുടെ റിപ്പോര്‍ട്ട് പറയുന്നു.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

ഈ കാരണത്താല്‍ ടി20 നായകസ്ഥാനത്തേക്കു ശ്രേയസിനു പകരം ഒന്നിലേറെ ഓപ്ഷനുകള്‍ സെലക്ടര്‍മാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. മലയാളി സൂപ്പര്‍ സഞ്ജു സാംസണിനു നായകസ്ഥാനം നല്‍കുന്നതിനോടു ഗംഭീറിനും താല്‍പ്പര്യമുണ്ട്.

കൂടാതെ അടുത്തിടെ ബിസിസിഐയുടെ കരാര്‍ പൂളിലേക്കു മടങ്ങിയെത്തിയ ശേഷം മിന്നുന്ന പ്രകടനം നടത്തുന്ന ഇഷാന്‍ കിഷനെയും നായകസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

പാട്ടിദാറിനും സാധ്യത

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഇതുവരെ അരങ്ങേറിയിട്ട് പോലുമില്ലെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രണ്ടു തവണ ഐപിഎല്‍ ചാംപ്യന്മാരാക്കിയതോടെ രജത് പാട്ടിദാറും സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃമികവ് സെക്ടര്‍മാരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

RAJAT PATIDAR

വളരെ ശാന്തമായ വ്യക്തിത്വവും തന്ത്രപരമായ അവബോധവും വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവുമെല്ലാം പാട്ടിദാറിനുണ്ടെന്നു സെലക്ടര്‍മാര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷനാണ് ആര്‍സിബി ക്യാപ്റ്റനായി പാട്ടിദാര്‍ നിയമിച്ചക്കെപ്പട്ടത്.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

നായകനായുള്ള കന്നി സീസണില്‍ തന്നെ ഐപിഎല്‍ കിരീടത്തിനായുള്ള ആര്‍സിബിയുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പും അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. ടീമും താനുമൊന്നും വണ്‍ സീസണ്‍ വണ്ടറല്ലെന്നു അടിവരയിട്ടു കൊണ്ടാണ് ഈ സീസണിലും പാട്ടിദാര്‍ ആര്‍സിബിയെ ജേതാക്കളാക്കിയിരിക്കുന്നത്.

501 റണ്‍സുമായി ബാറ്റിങിലും അദ്ദേഹം ഇംപാക്ടുണ്ടാക്കുകയും ചെയ്തു. നായകസ്ഥാനം ലഭിച്ചില്ലെങ്കിലും ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന അയര്‍സാന്‍ഡ് പര്യടനത്തിലൂടെ പാട്ടിദാര്‍ ഇന്ത്യക്കായി ടി20ിയില്‍ അരങ്ങേറിയേക്കും.

Story first published: Monday, June 1, 2026, 16:08 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+