ശ്രേയസിന്റെ ദിനം എണ്ണപ്പെട്ടു? ആ പരമ്പര തോറ്റാല്‍ ക്യാപ്റ്റന്‍സി സ്വാഹ!! ബിസിസിഐ കലിപ്പില്‍
ടി20യില്‍ മൂന്നു തവണ ലോക ചാംപ്യന്മാരായി റെക്കോര്‍ഡിട്ട ഏക ടീമായ ഇന്ത്യക്കു ഇതുപോലെയൊരു കഷ്ടകാലം മുമ്പൊരിക്കലുമുണ്ടായിട്ടില്ല. തുടര്‍ച്ചയായ നാലു മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചത്. ഇതുവരെ ഒരു കളി പോലും തോറ്റിട്ടില്ലാത്ത അയര്‍ലാന്‍ഡിനോടു ടി20 പരമ്പരയില്‍ 0-2നു തൂത്തുവാരപ്പെട്ടു.
ഇപ്പോഴിതാ ഇംഗ്ലണ്ടിലും ടീം തൂത്തുവാരല്‍ ഭയത്തിലാണ്. 0-2നു പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു ഇനിയുള്ള രണ്ടു കളികളും ജയിക്കാനായാല്‍ മാത്രമേ 2-2നു സമനിലയുമായി രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. പക്ഷെ മുന്‍ മല്‍സരങ്ങളിളെ ബാറ്റിങ്, ബൗളിങ് പ്രകടനം പരിഗണിക്കുമ്പോള്‍ അത്തരമൊരു അദ്ഭുതുവും സംഭവിക്കാന്‍ സാധ്യതയില്ല.

ഇംഗ്ലണ്ടിനോടും 0-4നു തൂത്തുവാരപ്പെട്ടാല്‍ തീര്‍ച്ചയായും ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കു ഇളക്കം തട്ടിത്തുടങ്ങുമെന്നുറപ്പാണ്. ഒരു ഐപിഎല്‍ ട്രോഫി നേടുന്നതിനൊപ്പം മറ്റു രണ്ടു വ്യത്യസ്ത ടീമുകളെ റണ്ണറപ്പാക്കുകയും ചെയ്ത അദ്ദേഹത്തെ വലിയ പ്രതീക്ഷയിലാണ് പുതിയ നായകനായി ബിസിസിഐ കൊണ്ടുവന്നത്. പക്ഷെ എല്ലാം കണക്കുകൂട്ടലുകളും പാളിയിരിക്കുകയാണ്.
ശ്രേയസ് സേഫല്ല
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു ശ്രേയസ് അയ്യര്‍ സേഫല്ല. അദ്ദേഹത്തിനുകീഴില്‍ ടീമിന്റ ഇതുവരെയുള്ള പ്രകടനത്തില്‍ ബിസിസിഐയ്ക്കു വലിയ അതൃപ്തിയുണ്ട്. മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ നാട്ടിലോ, പുറത്തോ രണ്ടു വര്‍ഷത്തിനിടെ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിരുന്നില്ല.
മാത്രമല്ല കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലും ഈ വര്‍ഷം ഐസിസി ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളാവുകയും ചെയ്തു. പക്ഷെ ശ്രേയസിന്റെ കീഴില്‍ തുടര്‍ച്ചയായി രണ്ടാം പരമ്പരയിലും തോല്‍വിയുടെ വക്കിലാണ് ടീം. കുഞ്ഞന്‍മാരായ അയര്‍ലാന്‍ഡ് പോലും ഇന്ത്യയെ തൂത്തുവാരിയത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.
ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയ്ക്കു ശേഷം സെലക്ഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കുമെന്നാണ് വിവരം. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമിറ്റിയും ഒരുപോലെ അതൃപ്തരാണ്.
ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന്റെ ഭാവിയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഈ തരത്തിലാണ് ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ നായകസ്ഥാനത്ത് അദ്ദേഹിന് ഇനി അധികം ആയുസ്സുമുണ്ടാവില്ല.

ആ പരമ്പര അവസാനത്തേത്?
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഇതേ രീതിയില്‍ പരിതാപകരായി തുടര്‍ന്നാല്‍ ശ്രേയസ് അയ്യര്‍ക്കു പകരം പുതിയൊരു നായകനെ വരും മാസങ്ങളില്‍ ഉറപ്പായും പ്രതീക്ഷിക്കാം. ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ഈ മാസം 23 മുതല്‍ സിംംബാബ്‌വെയില്‍ പര്യടനം നടത്താനൊരുങ്ങുകയാണ് ഇന്ത്യ. മൂന്നു ടി20കളാണ് അവിടെ ഇന്ത്യ കളിക്കുക.
ശ്രേയസിനെ ക്യാപ്റ്റനാക്കി ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ പരമ്പരയാവും നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുക. സിംബാബ്‌വെയിലും ടീം തോറ്റാല്‍ ശ്രേയസ് പിന്നീട് നാകയസ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.
അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും വലിയ അഗ്നിപരീക്ഷ തന്നെയാവും ഈ പരമ്പര. അയര്‍ലാന്‍ഡിന്‍ നേിരട്ടതു പോലെയൊരു ഷോക്ക് അവിടെയും സംഭവിക്കാതിരിക്കാന്‍ ശ്രേയസ് ജാഗത്ര പാലിക്കുകയും വേണം.
അദ്ദേഹം പുറത്താക്കപ്പെട്ടാല്‍ പകരം തിലക് വര്‍മ നായകസ്ഥാനം പ്രതീക്ഷിക്കേണ്ടതുമില്ല. അത്ര മാത്രം പരിതാപകരമാണ് സമീപകാലത്തെ പ്രകടനങ്ങള്‍. അതിനാല്‍ ശ്രേയസ് ഒഴിവാക്കപ്പെട്ടാല്‍ പുതിയ ക്യാപ്റ്റനായി വരുന്നത് നിലവിലെ ഏകദിന, ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


