Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC Ranking: ബുംറയ്ക്കു വന്‍ തിരിച്ചടി, ആദ്യ അഞ്ചില്‍പ്പോലുമില്ല!- കാരണം ഇംഗ്ലീഷ് പേസര്‍

1

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഐസിസിയുടെ പുതിയ റാങ്കിങില്‍ വന്‍ തിരിച്ചടി. ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ നിന്നും പുറത്തായിരിക്കുകയാണ് അദ്ദേഹം. ഇതിനു കാരണം ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിന്റെ മിന്നുന്ന പ്രകടനമാണ്. അടുത്തിടെ നടന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വോക്‌സ് തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ വോക്‌സ് വീഴ്ത്തിയിരുന്നു. ആദ്യ കളിയില്‍ 18 റണ്‍സിന് നാലു വിക്കറ്റുകളെടുത്ത അദ്ദേഹം മൂന്നാം ഏകദിനത്തില്‍ രണ്ടു വിക്കറ്റുകളും പിഴുതു. ഈ പ്രകടനം പുതിയ റാങ്കിങില്‍ നാലു സ്ഥാനങ്ങള്‍ കയറാന്‍ വോക്‌സിനെ സഹായിച്ചു. ഇപ്പോള്‍ മൂന്നാംനമ്പറില്‍ അദ്ദേഹമുണ്ട്. ഇതോട നേരത്തേ അഞ്ചാമതായിരുന്ന ബുംറ ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യവും ബുംറയാണ്. ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളര്‍. ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസ് രണ്ടുംസ്ഥാനത്തും നില്‍ക്കുന്നു. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍, കിവീസ് പേസര്‍ മാറ്റ് ഹെന്റി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

2

ബുംറ മാത്രമല്ല ബൗളര്‍മാരില്‍ തിരിച്ചരി നേരിട്ട ഇന്ത്യന്‍ താരം. ശര്‍ദ്ദുല്‍ താക്കൂറും റാങ്കിങില്‍ പിന്തള്ളപ്പെട്ടു. പുതിയ റാങ്കിങില്‍ 79ാം സ്ഥാനത്താണ് അദ്ദേഹം. ശ്രീലങ്കയ്‌ക്കെതിരേ ടോം കറെന്‍ മികച്ച പ്രകടനം നടത്തിതോടയാണ് ശര്‍ദ്ദുലിനും റാങ്കിങില്‍ തിരിച്ചടിയുണ്ടായത്. ഒറ്റയടിക്കു 88ാം സ്ഥാനത്തു നിന്നും കറെന്‍ 68േെലക്കുയര്‍ന്നു. അതേസമയം, ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ (13ം സ്ഥാനം), യുസ്വേന്ദ്ര ചഹല്‍ (24), കുല്‍ദീപ് യാദവ് (28), രവീന്ദ്ര ജഡേജ (29) എന്നിവര്‍ റാങ്ക് നിലനിര്‍ത്തി.

അതതേസമയം, ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ കെഎല്‍ രാഹുല്‍ ടൈപ്പ് ഫൈവിന് അരികിലെത്തി. പുതിയ ലിസ്റ്റില്‍ അദ്ദേഹം ആറാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ റാസ്സി വാന്‍ഡര്‍ഡ്യുസന്റെ മോശം പ്രകടനം രാഹുലിനെ സഹായിക്കുകയായിരുന്ന. സൗത്താഫ്രിക്കന്‍ താരം രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായി എട്ടാം റാങ്കിലേക്കു വീണു. രാഹുലിന് തൊട്ടുമുകളില്‍ അഞ്ചാംറാങ്കിലുള്ളത് നായകന്‍ വിരാട് കോലിയാണ്. ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), ബാബര്‍ ആസം (പാകിസ്താന്‍), ഡെവന്‍ കോണ്‍ (ന്യൂസിലാന്‍ഡ്) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനക്കാര്‍.

Story first published: Wednesday, July 7, 2021, 15:47 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+