Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരളത്തെ തീര്‍ക്കാന്‍ സാക്ഷാല്‍ ബുംറ വരുന്നു, ലക്ഷ്യം ഒന്നു മാത്രം

സൂറത്ത്: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കേരളത്തിനെതിരേ പന്തെറിയാന്‍ തയ്യാറെടുക്കുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേയുള്ള മല്‍സരത്തില്‍ ഗുജറാത്തിന്റെ പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ ബുംറയായിരിക്കും. പരിക്കു കാരണം വിശ്രമത്തിലായിരുന്ന ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രഞ്ജിയില്‍ കളിക്കുന്നത്. ബുധനാഴ്ചയാണ് കേരളയും ഗുജറാത്തും തമ്മിലുള്ള മല്‍സരം തുടങ്ങുന്നത്.

bumrah

ഈ വര്‍ഷം സപ്തംബര്‍ മുതല്‍ പരിക്കു കാരണം മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ് ബുംറ. 2020ല്‍ ശ്രീലങ്ക, ഓസ്ട്രലിയ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ബുംറയെ തിരികെ വിളിച്ചിരുന്നു. രഞ്ജിയില്‍ പേസറുടെ പ്രകടനം വീക്ഷിക്കാന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടാണ് താരം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ജമൈക്കയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ബുംറ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഈ ടെസ്റ്റില്‍ അദ്ദേഹം ഹാട്രിക്കും കൊയ്തിരുന്നു. പിന്നീട് പരിക്ക് കാരണം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളില്‍ ബുംറയ്ക്കു പുറത്തിരിക്കേണ്ടി വരികയായിരുന്നു. കഴിഞ്ഞയാഴ്ച വിശാഖപട്ടണത്തു നടന്ന ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന സെഷനില്‍ ബുംറ പങ്കെടുത്തിരുന്നു.

Story first published: Tuesday, December 24, 2019, 14:20 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+