Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും രപിന്‍മാറി. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റിരുന്നു. ഇതില്‍ നിന്നും മോചിതനാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും ജഡ്ഡു വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി അഞ്ചിനു ചെന്നൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ.

പരിക്ക്, ജഡേജ ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കില്ല | Oneindia Malayalam
1

സിഡ്‌നി ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ബാറ്റിങിനിടെയായിരുന്നു ജഡേജയുടെ ഇടതുകൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വച്ചു തന്നെ അദ്ദേഹം ശസ്ത്രക്രിയക്കും വിധേയനായിരുന്നു. പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ താരത്തിനു ആറാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ ജഡേജയ്ക്കു നഷ്ടമാവുമെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. അവസാനത്തെ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തിയേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ജഡേജയ്ക്കു ടെസ്റ്റ് പരമ്പര കളിക്കാനാവില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ തന്നെയാണ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പ്രതികരിച്ചത്. ഇംഗ്ലണ്ടുമായുള്ള നിശ്ചിത ഓവര്‍ പരമ്പരകളും ജഡ്ഡുവിന് നഷ്ടമായേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ജഡേജയ്ക്കു ആറാഴ്ചയില്‍ കൂടുതല്‍ സമയം വേണ്ടി വരും. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ പ്രതീക്ഷിക്കേണ്ടതില്ല. ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള നിശ്ചിത ഓവര്‍ പരമ്പരകളില്‍ ജഡേജയെ ഉള്‍പ്പെടുത്തണമോയെന്നതിനെക്കുറിച്ച് സെലക്ടമാര്‍ പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ഓസീസ് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇനി ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി അദ്ദേഹം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തിരിക്കും. അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീം
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍.

Story first published: Thursday, January 21, 2021, 13:09 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+