For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്: ഒരൊറ്റ വിക്കറ്റ്... അശ്വിനെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്!! മുന്നില്‍ സാക്ഷാല്‍ മുരളി

ഏഴു വിക്കറ്റ് ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു

R Ashwin On The Brink Of Smashing Muralitharan's Record | Oneindia Malayalam

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ലോക റെക്കോര്‍ഡിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. മല്‍സരത്തില്‍ ഏഴു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിന്റെ അമരക്കാരനായത് അശ്വിനായിരുന്നു. 46.2 ഓവറില്‍ 11 മെയ്ഡനുള്‍പ്പെടെ 145 റണ്‍സ് വിട്ടുകൊടുത്താണ് താരം ഏഴു പേരെ പുറത്താക്കിയത്.

ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീര പ്രകടനമാണ് അശ്വിന്‍ ആഘോഷിച്ചത്. തൊട്ടുമുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഒരു വിക്കറ്റ് മാത്രം

ഒരു വിക്കറ്റ് മാത്രം

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റുകള്‍ തികച്ച രണ്ടാമത്തെ സ്പിന്നറെന്ന ലോക റെക്കോര്‍ഡാണ് അശ്വിനെ കാത്തിരിക്കുന്നത്. നിലവില്‍ 349 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയാല്‍ അശ്വിന്‍ ലോക റെക്കോര്‍ഡില്‍ പങ്കാളിയാവും.
നിലവില്‍ ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് റെക്കോര്‍ഡ്. 66 ടെസ്റ്റുകളില്‍ നിന്നാണ് മുരളി 350 വിക്കറ്റുകള്‍ തികച്ചത്. 2001ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹം ലോക റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയത്.

കുംബ്ലെയെ മറികടക്കും

കുംബ്ലെയെ മറികടക്കും

നിലവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റുകളെടുത്ത സ്പിന്നറെന്ന റെക്കോര്‍ഡ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ്. 77 ടെസ്റ്റുകളിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. കുംബ്ലെയുടെ റെക്കോര്‍ഡ് അശ്വിന് മുന്നില്‍ വഴി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അശ്വിന്‍ കളിച്ചത് കുംബ്ലെയെക്കാള്‍ 10 ടെസ്റ്റുകള്‍ കുറവുമാണ്. 33കാരനായ അശ്വിന്‍ 2017 ജൂലൈ മുതല്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മിന്നും പ്രകടനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മിന്നും പ്രകടനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ അവിശ്വസനീയ റെക്കോര്‍ഡാണ് അശ്വിന്റേത്. വെറും എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 38 വിക്കറ്റുകള്‍ താരം കൊയ്തിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കേശവ് മഹാരാജിനെ പുറത്താക്കിയാണ് അശ്വിന്‍ ആറാം വിക്കറ്റ് നേടിയത്. ഇതോടെ ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ തവണ ആറു വിക്കറ്റെടുത്ത രണ്ടാമത്തെ താരമായി അശ്വിന്‍ മാറിയിരുന്നു. 14ാം തവണയാണ് അദ്ദേഹം ആറു വിക്കറ്റ് നേട്ടം കൊയ്തത്.

Story first published: Saturday, October 5, 2019, 13:47 [IST]
Other articles published on Oct 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+