Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: ചഹല്‍ ചിരിക്കുമോ, കരയുമോ? കാത്തിരിക്കുന്നത് നാഴികക്കല്ല് മാത്രമല്ല, നാണക്കേടും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ കാത്തിരിക്കുന്നത് ഒരേ സമയം നാഴികക്കല്ലും നാണക്കേടും. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന നേട്ടത്തിന് കൈയെത്തുംദൂരത്താണ് ചഹല്‍. നിലവില്‍ 52 വിക്കറ്റുകളുമായി ആര്‍ അശ്വിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. 36 ടി20കളിലാണ് ചഹല്‍ ഇത്രയും വിക്കറ്റെടുത്തതെങ്കില്‍ 46 ടി20കളിലാണ് അശ്വിന്‍ ഇത്രയും വിക്കറ്റുകള്‍ നേടിയത്. വിന്‍ഡീസിനെതിരേ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ അമരത്ത് ചഹലാവും.

chahal

അതേസമയം, ഒരു ബൗളര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കാത്ത മറ്റൊരു റെക്കോര്‍ഡും ചഹലിനു കൈയെത്തുംദൂരത്താണ്. ടി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ വഴങ്ങിയ ബൗളറെന്ന നാണക്കേടിന് അരികിലാണ് താരം. 64 സിക്‌സറുകളുമായി ഇപ്പോള്‍ ചഹല്‍ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുണ്ട്. വെറും 36 ടി20കളിലാണ് താരം ഇത്രയുമധികം സിക്‌സറുകള്‍ എതിര്‍ ടീമിനു ദാനം ചെയ്തത്. 76 മല്‍സരങ്ങളില്‍ നിന്നും 65 സിക്‌സറുകള്‍ വിട്ടുകൊടുത്ത ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. ഷാക്വിബുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതി മല്‍സരം മാത്രമേ ചഹല്‍ കളിച്ചിട്ടുള്ളൂവെന്നതും താരത്തിന്റെ നാണക്കേട് ഇരട്ടിയാക്കുന്നു.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും ഓരോ വിജയങ്ങളുമായി 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ മുംബൈയില്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ രണ്ടാം ടി20യില്‍ വിന്‍ഡീസ് തിരിച്ചടിച്ചു. തിരുവനന്തപുരം ടി20യില്‍ എട്ടു വിക്കറ്റിന് കരീബിയന്‍ പട ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു.

Story first published: Tuesday, December 10, 2019, 16:10 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+