Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അബുദാബിയിലെ കിങ്‌സ് രാജസ്ഥാനും പഞ്ചാബും! - മറ്റു കണക്കുകള്‍ നോക്കാം

ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്ത മാസം യുഎഇയില്‍ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ടൂര്‍ണമെന്റ്. യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഇക്കൂട്ടത്തില്‍ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയവുമുണ്ട്. 2014ല്‍ ടൂര്‍ണമെന്റ് യുഎയില്‍ നടന്നപ്പോള്‍ ഈ സ്‌റ്റേഡിയത്തിലും മല്‍സരങ്ങളുണ്ടായിരുന്നു. അന്ന് ഉദ്ഘാടന മല്‍സരം നടന്നതും അബുദാബിയിലായിരുന്നു.

1

അബുദാബിയില്‍ ഇതുവരെ നടന്ന ഐപിഎല്ലിന്റെ കണക്കുനോക്കിയാല്‍ ആകെ 14 മല്‍സരങ്ങളാണ് ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തില്‍ നടന്നത്. ഇവിടെ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ്. ഇരുടീമുകളും മൂന്നു കളികള്‍ വീതം ഇവിടെ കളിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് (രണ്ടു വീതം മല്‍സരങ്ങള്‍) എന്നിവരാണ് തൊട്ടു താഴെയുള്ളത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ ഒരു മല്‍സരം വീതമേ ഇവിടെ കളിച്ചിട്ടുള്ളൂ.

2

വിജയശതമാനത്തിന്റെ കണക്കെടുത്താല്‍ രാജസ്ഥാനാണ് അബുദാബിയിലെ രാജാവ്. ഇവിടെ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയം നേടാന്‍ അവര്‍ക്കു സാധിച്ചു. പഞ്ചാബ് ഇവിടെ കളിച്ച രണ്ടു മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടി. ഈ രണ്ടു ടീമുകള്‍ക്കു മാത്രമേ ഇവിടെ 100 ശതമാനം വിജയശരാശരിയുള്ളൂ.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (രണ്ടു കളി- ഓരോ ജയം, തോല്‍വി), കൊല്‍ക്കത്ത (മൂന്നു കളി- ഒരു ജയം, രണ്ട് തോല്‍വി), മുംബൈ (ഒരു കളി- തോല്‍വി), ഹൈദരാബാദ് (ഒരു കളി- തോല്‍വി), ഡല്‍ഹി (ഒരു കളി -തോല്‍വി), ആര്‍സിബി (ഒരു കളി- തോല്‍വി) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പ്രകടനം.

3

അതേസമയം, ഈ വേദിയില്‍ ഏറ്റവും മികച്ച ബാറ്റിങ് കാഴ്ച വച്ചിട്ടുള്ളത് പുതിയ സീസണില്‍ ഡല്‍ഹിയുടെ താരമായ അജിങ്ക്യ രഹാനെയാണ്. രണ്ടു ഫിഫ്റ്റികള്‍ അബുദാബിയില്‍ രഹാനെ നേടിയിട്ടുണ്ട്. ഇവിടെ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയത് മുന്‍ ന്യൂസിലാന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലമാണ് (അഞ്ച് സിക്‌സര്‍). ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയായിരുന്നു താരത്തിന്റെ മിന്നുന്ന പ്രകടനം. അബുദാബിയില്‍ ആകെ ഒമ്പത് ഫിഫ്റ്റികളാണ് ഇതുവരെ പിറന്നത്. കൂടാതെ 39 സിക്‌സറുകളും ഈ വേദിയില്‍ നേരത്തേ കണ്ടു.

ഏറ്റവുമുയര്‍ന്ന ടീം സ്‌കോറെന്ന നാണക്കേട് ആര്‍സിബിയുടെ പേരിലാണ്. രാജസ്ഥാനെതിരേയാണ് ഇവിടെ വെറും 70 റണ്‍സിന് ആര്‍സിബി കൂടാരം കയറിയത്. സിഎസ്‌കെയ്‌ക്കെിരേ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ അടിച്ചെടുത്ത 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

4

അതേസമയം, ബൗളിങിലേക്കു വന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌ന്റെ പ്രിയപ്പെട്ട വേദിയാണിത്. ഇവിടെ ഏഴു വിക്കറ്റുകള്‍ താരം കൊയ്തിട്ടുണ്ട്. മുംബൈയ്‌ക്കെകിരേ നരെയ്‌നും ആര്‍സിബിക്കെതിരേ രാജസ്ഥാനു വേണ്ടി പ്രവീണ്‍ താംബെയുമാണ് (20 റണ്‍സിന് നാലു വിക്കറ്റ്) ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ചത്.

Story first published: Monday, August 3, 2020, 18:19 [IST]
Other articles published on Aug 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+