Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ സ്മൃതി തരംഗം... തകര്‍ത്തടിച്ച് ഇന്ത്യന്‍ സെന്‍സേഷന്‍, 60 പന്തില്‍ സെഞ്ച്വറി

ലണ്ടന്‍: സൗന്ദര്യം കൊണ്ടും കളി മികവ് കൊണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ സ്മൃതി മന്ദാന ഇംഗ്ലണ്ടിലും തരംഗമാവുകയാണ്. കിയ സൂപ്പര്‍ ലീഗ് ടി20 ക്രിക്കറ്റിലാണ് സ്മൃതി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിക്കുന്നത്. വെസ്റ്റേണ്‍ സ്‌റ്റോംസിന്റെ താരമായ ഇടംകൈയന്‍ ബാറ്റ്‌സ് വുമണ്‍ കഴിഞ്ഞ മല്‍സരത്തില്‍ ഉജ്ജ്വല സെഞ്ച്വറി കണ്ടെത്തി.

സ്മൃതിയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ വെസ്‌റ്റേണ്‍ സ്‌റ്റോംസ് ഏഴു വിക്കറ്റിന് ലങ്കാഷെയര്‍ തണ്ടറിനെ കെട്ടുകെട്ടിക്കുകയും ചെയ്തു.

60 പന്തില്‍ സെഞ്ച്വറി

ലങ്കാഷെയറിനെതിരായ കളിയില്‍ വെറും 60 പന്തില്‍ നിന്നായിരുന്നു സ്മൃതിയുടെ സെഞ്ച്വറി നേട്ടം. 61 പന്തില്‍ താരം 102 റണ്‍സ് അടിച്ചെടുത്തു. 12 ബൗണ്ടറികളും നാലു കൂറ്റ സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്.
ആദ്യം ബാറ്റ് ചെയ്ത ലങ്കാഷെയര്‍ 153 റണ്‍സാണ് നേടിയത്. സ്മൃതി കത്തിക്കയറിയപ്പോള്‍ 18.4 ഓവറില്‍ സ്‌റ്റോംസ് ലക്ഷ്യത്തിലെത്തി.

കന്നി ടി20 സെഞ്ച്വറി

ടി20 കരിയറില്‍ ഇന്ത്യന്‍ താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്. അഞ്ച് അര്‍ധസെഞ്ച്വറികളാണ് നേരത്തേ സ്മൃതിടെ പേരിലുണ്ടായിരുന്നത്.
ദേശീയ ടീമിലെ സഹതാരവും ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗര്‍ വെസ്‌റ്റേണ്‍ സ്റ്റോംസ് ടീമില്‍ സ്മൃതിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ താരം റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ഉജ്ജ്വല ഫോമില്‍

കിയ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്മൃതി നടത്തിക്കൊണ്ടിരിക്കുന്നത്. 48, 37, 19 പന്തില്‍ 52, 27 പന്തില്‍ 43 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു പ്രകടനങ്ങള്‍. 282 റണ്‍സ് ടൂര്‍ണമെന്റില്‍ സ്മൃതിയുടെ പേരിലുണ്ട്. സൂപ്പര്‍ ലീഗില്‍ റണ്‍വേട്ടയില്‍ തലപ്പത്തുള്ളതും ഇന്ത്യന്‍ താരം തന്നെയാണ്.

Story first published: Saturday, August 4, 2018, 13:55 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+