Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ആ നാണക്കേട് ന്യൂസിലാന്‍ഡിന്... കാരണക്കാര്‍ ഇന്ത്യ തന്നെ, പിന്നില്‍ മൂന്നു പേര്‍

മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്ന് രണ്ടാം ദിനത്തിലേക്കു നീണ്ടിരുന്നു. ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്. കിവി ബാറ്റിങ് നിരയെ ഇന്ത്യ വരിഞ്ഞു കെട്ടുകയായിരുന്നു.

ഇന്ത്യയുടെ പേസ് ജോടികളായ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറുമാണ് കിവികളെ ശരിക്കും വെള്ളം കുടിപ്പിച്ചത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇരുവരും പരസ്പരം മല്‍സരിക്കുകയായിരുന്നു. ഭുവിയുടെയും ബുംറയുടെയും പിശുക്ക് കാരണം നാണക്കേടിന്റെ റെക്കോര്‍ഡും ന്യൂസിലാന്‍ഡിന് പേറേണ്ടി വന്നു.

10 ഓവറില്‍ 27 റണ്‍സ് മാത്രം

10 ഓവറില്‍ 27 റണ്‍സ് മാത്രം

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ആദ്യത്തെ 10 ഓവറില്‍ വെറും 27 റണ്‍സ് മാത്രമാണ് ന്യൂസിലാന്‍ഡിനു നേടാനായത്.
ഈ ടൂര്‍ണമെന്റില്‍ ആദ്യത്തെ പവര്‍പ്ലേയില്‍ ഒരു ടീം നേടിയ ഏറ്റവും കുറഞ്ഞ സ്‌കോറന്ന നാണക്കേട് ഇതോടെ ന്യൂസിലാന്‍ഡിന്റെ പേരിലാവുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യ ആദ്യ 10 ഓവറിലെടുത്ത 28 റണ്‍സെന്ന നാണക്കേട് ഇതോടെ മായ്ക്കപ്പെടുകയായിരുന്നു.

43 ഡോട്ട് ബോളുകള്‍

43 ഡോട്ട് ബോളുകള്‍

ആദ്യത്തെ 10 ഓവറിലെ ഒമ്പത് ഓവറുകളുമെറിഞ്ഞത് ഭുവനേശ്വറും ബുംറയുമായിരുന്നു. പത്താം ഓവര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് ക്യാപ്റ്റന്‍ വിരാട് കോലി നല്‍കിയത്. 10 ഓവറില്‍ മൂന്നു ബൗളര്‍മാരും കൂടിയെറിഞ്ഞത് 43 ഡോട്ട് ബോളുകളാണ്. ആകെയുള്ള 60 പന്തില്‍ 17 എണ്ണത്തില്‍ മാത്രമേ കിവികള്‍ക്ക് സ്‌കോര്‍ ചെയ്യാനായുള്ളൂവെന്ന് ചുരുക്കം.
നാലാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (1) ബുംറ പുറത്താക്കിയിരുന്നു. എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു കിവികള്‍ ആദ്യ ബൗണ്ടറി നേടിയത്

മഴ വില്ലനായി മാറി

മഴ വില്ലനായി മാറി

മല്‍സരത്തില്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും ന്യൂസിലാന്‍ഡിനെ ഇന്ത്യ പിടിച്ചുകെട്ടവെയാണ് രസം കൊല്ലിയായി മഴയെത്തിയത്. 47ാം ഓവറിലെ ആദ്യ പന്തിനു ശേഷം മഴ കാരണം കളി തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് റിസര്‍വ് ദിവസത്തേക്കു മാറ്റിയത്.
ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ അഞ്ചു പേരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇവരില്‍ ബുംറ, ഭുവി, ജഡേജ എന്നിര്‍ നാലില്‍ താഴെ ഇക്കോണമി റേറ്റിലാണ് റണ്‍സ് വഴങ്ങിയത്.

Story first published: Wednesday, July 10, 2019, 15:03 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+