കുട്ടി ക്രിക്കറ്റിനോട് വിട ചൊല്ലി ജുലാന്‍ ഗോസ്വാമി... കളി മതിയാക്കിയത് ഇന്ത്യയുടെ ഇതിഹാസ ബൗളര്‍
ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരായ പേസ് ബൗളര്‍ ജുലാന്‍ ഗോസ്വാമി ട്വന്റി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലാണ് ജുലാന്റെ സ്ഥാനം. കുട്ടി ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്ന് വെറ്ററന്‍ താരം അറിയിച്ചു.
ഇത്രയും കാലം തനിക്കു എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കിയ ബിസിസിഐയോടും ടീമംഗങ്ങള്‍ക്കും നന്ദി അറിയിച്ച ജുലാന്‍ ടി20 ടീമിന് നല്ല ഭാവി ആശംസിക്കുകയും ചെയ്തു. 35കാരിയായ താരം ഇന്ത്യക്കു വേണ്ടി 68 ടി20 മല്‍സരങ്ങളില്‍ പന്തെറിഞ്ഞിട്ടുണ്ട്. 56 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.

ഇന്ത്യയുടെ നെടുംതൂണുകളിലൊന്ന്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ നെടുംതൂണുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജുലാനും മിതാലി രാജും. ഇവയിലൊരാലാണ് ട്വന്റി20 ക്രിക്കറ്റ് കരിയറിനു തിരശീലയിടുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ ജുലാനും ടീമിലുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി 169 ഏകദിനങ്ങളിലും 10 ടെസ്റ്റുകളിലും താരം കളിച്ചിട്ടുണ്ട്.

റെക്കോര്‍ഡ് പ്രകടനം
2002ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ മിതാലി റെക്കോര്‍ഡ് പ്രകടനം നടത്തിയപ്പോള്‍ ഒപ്പം ക്രീസിലുണ്ടായിരുന്നത് ജുലാനായിരുന്നു. അന്നു 19 കാരിയായ മിതാലി 214 റണ്‍സെടുത്താണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ഇതേ ഇന്നിങ്‌സില്‍ 196 പന്തില്‍ നിന്നും 62 റണ്‍സെടുത്ത് മിതാലിക്കു ഉറച്ച പിന്തുണയുമായി ജുലാനും ക്രീസിലുണ്ടായിരുന്നു.

ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരം
2007ല്‍ ഐസിസിയുടെ പരമോന്നത ബഹുമതിയായ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ജുലാനെ തേടിയെത്തിയിരുന്നു. ഈ വര്‍ഷം മികച്ച പുരുഷ താരത്തിന് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നില്ല.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യം ജുലാന് അര്‍ജുന അവാര്‍ഡ് സമ്മാനിച്ചിരുന്നു. ഡയാന എഡുല്‍ജിക്കു ശേഷം അര്‍ജുന നേടിയ രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമായും ഇതോടെ ജുലാന്‍ മാറി. 2012ല്‍ രാജ്യം പരമോന്നത ബഹുമതിയായ പദ്മശ്രീയും നല്‍കി താരത്തെ ആദരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications