Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന പ്രതിഭ, ഇന്ത്യ കാത്തുസൂക്ഷിക്കണം- ബിഷപ്പ്

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയം വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരവും പ്രശസ്ത കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. അമൂല്യമായ താരമാണ് ബുംറയെന്നും തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലെയുള്ള പ്രതിഭകളെ ലഭിക്കുകയുള്ളൂവെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യ ബുംറയെ നല്ല രീതിയില്‍ കൈകാര്യം ചെയ്ത് കാത്തു സൂക്ഷിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നു.

1

ബുംറയക്ക് അമിത ഭാരം നല്‍കി കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ ഇന്ത്യ ശ്രമിക്കരുത്. ഇതു പോലെയൊരു ബൗളറെ എല്ലായ്‌പ്പോഴും ലഭിക്കില്ല. വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ബുംറയെ നഷ്ടപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടത് ഇന്ത്യയാണ്. എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിപ്പിക്കുകയാണെങ്കില്‍ ബുംറ കുറേക്കാലം തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് ഇന്ത്യ സ്വപ്‌നം കാണേണ്ട. മനുഷ്യശരീരത്തിന് അതു അസാധ്യമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

വ്യത്യസ്ത ഫോര്‍മാറ്റുകളെ കീഴടക്കാന്‍ ശേഷിയുള്ള താരങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ. ഈ ഗ്രൂപ്പില്‍ പെടുത്താവുന്ന കളിക്കാരനാണ് ബുംറ. എന്നാല്‍ അദ്ദേഹത്തിനെ അമിതമായി കളിപ്പിച്ച് കരിയര്‍ ഇന്ത്യ നശിപ്പിക്കരുത്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ ഇന്ത്യ ബുംറയെ കളിപ്പിക്കുകയാണെങ്കില്‍ അതിനു വലിയ വില കൊടുക്കേണ്ടി വരും. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ മാത്രമേ ബുംറയെ ദീര്‍ഘകാലത്തേക്കു ഇന്ത്യക്കു ലഭിക്കുകയുള്ളൂ. അദ്ദേഹത്തെപ്പോലുള്ളവരെ എപ്പോഴും ലഭിക്കില്ലെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

2

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളും ടീം ഇന്ത്യയുടെ ഭാഗമാണ് ബുംറ. മിന്നുന്ന പ്രകടനമാണ് ഇവയിലെല്ലാം താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന അദദ്ദേഹം ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും മിടുക്കനാണ്. ബാറ്റ്്‌സ്മാന്‍മാര്‍ക്ക് അനായാസം റണ്‍സെടുക്കാനുള്ള ഒരു പഴുതും നല്‍കാത്തതിനാല്‍ തന്നെ മികച്ച ഇക്കോണമി റേറ്റും ബുംറയ്ക്കുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് ബുംറയ്ക്കു ദേശീയ ടീമിലേക്കു വഴി തുറന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ടീമിലെ അവിഭാജ്യ ഘടകമായി മാറാനും താരത്തിനു സാധിച്ചു. 2016ല്‍ ടി20, ഏകദിനം എന്നിവയില്‍ അരങ്ങേറിയ ബുംറ പക്ഷെ രണ്ടു വര്‍ഷം കഴിഞ്ഞ് 2018ലാണ് ടെസ്റ്റില്‍ ആദ്യമായി കളിച്ചത്. 12 ടെസ്റ്റുകളില്‍ നിന്നും 62ഉം 58 ഏകദിനങ്ങളില്‍ നിന്നും 104ഉം 49 ടി20കളില്‍ നിന്നും 59ഉം വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

Story first published: Friday, July 3, 2020, 15:36 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+