Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

8-3-7-5, കാര്‍ നമ്പറല്ല!! ബുംറ മാജിക്ക്... റെക്കോര്‍ഡുകള്‍ കടപുഴകി, ഏഷ്യയില്‍ ഇതാദ്യം

Magical First Spell From Jasprit Bumrah That Destroyed Windies Top Order | Oneindia Malayalam

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായത് രണ്ടിന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണെങ്കിലും വിജയശില്‍പ്പികള്‍ ഇനിയുമുണ്ട്. ബൗളിങില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ഇഷാന്ത് ശര്‍മയും രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയുടെയും പ്രകടനം വിസ്മരിക്കാനാവില്ല.

ഇവരില്‍ ബുംറയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ പല റെക്കോര്‍ഡുകളും രണ്ടാമിന്നിങ്‌സിലെ പ്രകടനത്തിലൂടെ പേസര്‍ പഴങ്കഥയാക്കിക്കഴിഞ്ഞു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

മാസ്മരിക സ്‌പെല്‍

മാസ്മരിക സ്‌പെല്‍

രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിനെ നാലാംദിനം തന്നെ വെറും 100 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചത് ബുംറയുടെ മാസ്മരിക സ്‌പെല്ലായിരുന്നു. എട്ടോവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ചു വിക്കറ്റുകള്‍ കട പുഴക്കിയത്.
ക്രെയ്ഗ് ബ്രാത്വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (7), ഡാരെന്‍ ബ്രാവോ (2), ഷെയ് ഹോപ്പ് (2), നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ (8) എന്നിവരായിരുന്നു ബുംറയുടെ ഇരകള്‍. ഇവരില്‍ ആദ്യത്തേതൊഴികെ മറ്റു നാലു പേരെയും ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനം

ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച അഞ്ചു വിക്കറ്റ് പ്രകടനമാണ് ബുംറയുടേത്. ഇത്രയും കുറച്ച് ഓവറില്‍ ഇത്രയും കുറവ് റണ്‍സ് വഴങ്ങി മറ്റൊരു ഇന്ത്യന്‍ ബൗളറും അഞ്ചു വിക്കറ്റുകള്‍ കൊയ്തിട്ടില്ല.
ഒന്നാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും രണ്ടാമിന്നിങ്‌സില്‍ അവിശ്വസനീയ സ്‌പെല്ലിലൂടെ ബുംറ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

ആദ്യത്തെ ഏഷ്യന്‍ ബൗളര്‍

ആദ്യത്തെ ഏഷ്യന്‍ ബൗളര്‍

വിന്‍ഡീസിനെതിരായ അഞ്ചു വിക്കറ്റ് നേട്ടത്തിലൂടെ മറ്റൊരു അപൂര്‍വ്വനേട്ടത്തിനും ബുംറ അവകാശിയായി. തുടര്‍ച്ചയായി നാലാം വിദേശ പര്യടനത്തിലാണ് താരം അഞ്ചു വിക്കറ്റെടുത്തത്. നേരത്തേ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളിലെ ടെസ്റ്റ് പരമ്പരകളിലും ബുംറ അഞ്ചു വിക്കറ്റുകള്‍ കൊയ്തിരുന്നു.
ഇതാദ്യമായാണ് ഒരു ഏഷ്യന്‍ ബൗളര്‍ ഈ നാലു രാജ്യങ്ങളിലും ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകളെടുക്കുന്നത്. ബുംറയുടെ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ നാലു രാജ്യങ്ങളിലും പേസര്‍ ആദ്യമായി കളിച്ച പരമ്പര കൂടിയായിരുന്നു ഇത്.

ബൗളിങില്‍ വൈവിധ്യം

ബൗളിങില്‍ വൈവിധ്യം

ബൗളിങില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടു വരാനാണ് താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നു വിന്‍ഡീസിനെതിരായ ഉജ്ജ്വല ജയത്തിനു ശേഷം ബുംറ പ്രതികരിച്ചു. വളരെ നല്ല അനുഭവമായിരുന്നു കളിയിലേത്. ഇത്രയും നന്നായി പെര്‍ഫോം ചെയ്തതിനു പിന്നില്‍ നല്ല കഠിനാധ്വാനം കൂടിയുണ്ട്. നേരത്തേ ഇന്‍സ്വിങറുകളാണ് കൂടുതലായി പരീക്ഷിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ഇപ്പോള്‍ ഔട്ട് സ്വിങറുകളും നന്നായി എറിയാനാവുന്നുണ്ടെന്നും ബുംറ വ്യക്തമാക്കി.

Story first published: Monday, August 26, 2019, 11:04 [IST]
Other articles published on Aug 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+