Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

3-1-4-3!! അവിശ്വസനീയം... ചഹര്‍ കുറിച്ചത് റെക്കോര്‍ഡ്, സ്റ്റാര്‍ സ്പിന്നര്‍ വഴി മാറി

ചഹര്‍ കുറിച്ചത് റെക്കോര്‍ഡ്, മാന്‍ ഓഫ് ദി മാച്ച്

പ്രൊവിഡന്‍സ്: വെസ്റ്റ് ഇന്‍ഡീസിനെതിരേ ചൊവ്വാഴ്ച രാത്രി നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചഹര്‍ അവിശ്വസനീയ ബൗളിങ് പ്രകടനമാണ് നടത്തിയത്. കരീബിയന്‍ ബാറ്റിങ് നിരയുടെ അന്തകനായി മാറിയ അദ്ദേഹം മൂന്നോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ നാലു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തിരുന്നു.

ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായതും ചഹര്‍ തന്നെയായിരുന്നു. വിന്‍ഡീസിനെതിരായ അവിസ്മരണീയ പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് യുവ പേസര്‍.

കുല്‍ദീപിനെ മറികടന്നു

കുല്‍ദീപിനെ മറികടന്നു

ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോര്‍ഡിനാണ് ചഹര്‍ അവകാശിയായത്. താരത്തിന്റെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു. 2018ല്‍ വിന്‍ഡീസിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന ടി20യില്‍ നാലോവറില്‍ 17 റണ്‍സിന് മൂന്നു വിക്കറ്റെന്ന കുല്‍ദീപിന്റെ നേട്ടം ചഹര്‍ തിരുത്തിക്കുറിക്കുകയായിരുന്നു.

ഭുവിക്കു തൊട്ടുപിന്നില്‍

ഭുവിക്കു തൊട്ടുപിന്നില്‍

വിന്‍ഡീസിനെതിരേ ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് മാത്രമല്ല മറ്റൊരു നേട്ടത്തിന് കൂടി ചഹര്‍ അവകാശിയായി. ടി20യില്‍ വിന്‍ഡീസിനെതിരേ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ
ഇക്കോണമി റേറ്റ് കൂടിയായിരുന്നു ചഹറിന്റേത്. 1.32 ആയിരുന്നു താരത്തിന്റെ ഇക്കോണമി റേറ്റ്. ഭുവിയാണ് ഈ ലിസ്റ്റില്‍ തലപ്പത്ത്. ഒന്നാണ് പേസറുടെ ഇക്കോണമി റേറ്റ്.

മികച്ച വിക്കറ്റെന്നു ചഹര്‍

മികച്ച വിക്കറ്റെന്നു ചഹര്‍

മൂന്നാം മല്‍സരം നടന്ന പ്രൊവിഡന്‍സിലെ വിക്കറ്റ് മികച്ചതായിരുന്നുവെന്നു മല്‍സരശേഷം ചഹര്‍ പറഞ്ഞു. പന്ത് നന്നായി സ്വിങ് ചെയ്യിക്കാനാണ് താന്‍ ശ്രമിച്ചത്. കാലാവസ്ഥയും പിച്ചിന്റെ സ്വഭാവവും കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി. ഔട്ട് സ്വിങറുകളേക്കാള്‍ കൂടുതല്‍ ഇന്‍ സ്വിങറുകളാണ് മല്‍സരത്തില്‍്പരീക്ഷിച്ചത്. പന്ത് നന്നായി സ്വിങ് ചെയ്യുമ്പോള്‍ കൂടുതല്‍ വേരിയേഷന്‍സിനായി ശ്രമിക്കാറില്ലെന്നും താരം വിശദമാക്കി.

അനായാസ വിജയം

അനായാസ വിജയം

ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ വിന്‍ഡീസിനെ ആറു വിക്കറ്റിന് 146 റണ്‍സില്‍ പിടിച്ചുനിര്‍ത്തുകായയിരുന്നു. 58 റണ്‍സെടുത്ത കിരോണ്‍ പൊള്ളാര്‍ഡായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. ചഹറിനെക്കൂടാതെ രണ്ടു വിക്കറ്റെടുത്ത നവ്ദീപ് സെയ്‌നിയും ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങി.
മറുപടിയില്‍ അഞ്ചു പന്തും ഏഴു വിക്കറ്റും ശേഷിക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. റിഷഭ് പന്തിന്റെയും (65*) നായകന്‍ വിരാട് കോലിയുടയും (59) ഫിഫ്റ്റികള്‍ ഇന്ത്യ ജയം അനായാസമാക്കി മാറ്റി.

Story first published: Wednesday, August 7, 2019, 11:14 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+