ബുംറയ്ക്ക് അധികം ആയുസ്സില്ല!! നീട്ടണമെങ്കില്‍ ഇതു മാറ്റിയേ തീരൂ... വിന്‍ഡീസ് ഇതിഹാസത്തിന്റെ ഉപദേശം
ദില്ലി: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ മുന്‍നിരയിലാണ് ഇന്ത്യന്‍ സെന്‍സേഷന്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനം. മൂന്നു ഫോര്‍മാറ്റിലും നിലവില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അദ്ദേഹം. ടി20യിലൂടെ കരിയര്‍ തുടങ്ങി ഏറ്റവും അവസാനം ടെസ്റ്റിലുമെത്തിയ ബുംറ അവിടെയും തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബുംറ കളിക്കുന്നില്ല. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. കരിയറില്‍ ഇനിയുമേറെ ദൂരം മുന്നേറാന്‍ തയ്യാറെടുക്കുന്ന ബുംറയെ ഉപദേശിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്.

ആക്ഷനില്‍ മാറ്റം വരുത്തണം
മറ്റു പേസര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ബുംറയ്ക്കു പരിക്ക് പിടിപെടാന്‍ കാരണമെന്നു തനിക്കു ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നു ഹോള്‍ഡിങ് വ്യക്തമാക്കി. എങ്ങനെയാണ് ബുംറയ്ക്കു പരിക്ക് പിടിപെട്ടതെന്നു കൃത്യമായി അറിയില്ല. എന്നാല്‍ കരിയര്‍ നീട്ടണമെങ്കില്‍ റണ്ണപ്പിലും ശരീരത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ആക്ഷനിലും ചെറിയ മാറ്റം വരുത്തണമെന്നും ബുംറയോടു താന്‍ പറഞ്ഞതായി ഹോള്‍ഡിങ് കൂട്ടിച്ചേര്‍ത്തു

ആര്‍ച്ചറേക്കാള്‍ കഠിനം
ഇംഗ്ലണ്ടിന്റെ പുതിയ പേസ് സെന്‍സേഷനായ ജോഫ്ര ആര്‍ച്ചറിന്റെ ബൗളിങ് ആക്ഷനേക്കാള്‍ കടുപ്പമാണ് ബുംറയുടേതെന്നു ഹോള്‍ഡിങ് ചൂണ്ടിക്കാട്ടി. ഇത്രയും കുറഞ്ഞ റണ്ണപ്പോടു കൂടി ശരീരത്തിന് ക്ലേശമുണ്ടാക്കുന്ന തരത്തിലാണ് ബുംറ ബൗള്‍ ചെയ്യുന്നത്. ആര്‍ച്ചറുടെ ആക്ഷന്‍ പോലും ശരീരത്തിന് ഇത്രയും ബുദ്ധിമുട്ടുണ്ടാക്കില്ല. വളരെ താളാത്മകമായി അനാസമാണ് ആര്‍ച്ചര്‍ പന്തെറിയുന്നത്. ഇതു സ്വന്തം ശരീരത്തിനു മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ താരത്തെ സഹായിക്കുമെന്നും ഹോള്‍ഡിങ് അഭിപ്രായപ്പെട്ടു.

ജോലിഭാരം
ജോലിഭാരം കൂടുതല്‍ ഉള്ളതാണ് ബുംറയ്ക്കു പരിക്ക് പിടിപെടാനുള്ള മറ്റൊരു കാരണമെന്നും ഹോള്‍ഡിങ് പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ദേശീയ ടീമിനു വേണ്ടി താരം തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. 58 ഏകദിനങ്ങളില്‍ നിന്നും 103 വിക്കറ്റുകളും 12 ടെസ്റ്റുകളില്‍ നിന്നും 62 വിക്കറ്റുകളും ബുംറ നേടിയിട്ടുണ്ട്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നായിരുക്കും അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications