Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തീര്‍ക്കാന്‍' ബുംറ റെഡി... പരിക്ക് മൂര്‍ച്ച കുറച്ചിട്ടില്ല, എറിഞ്ഞ് സ്റ്റംപൊടിച്ചു, ചിത്രം കാണാം

മുംബൈ: പരിക്കില്‍ നിന്നും മോചിതനായി വരുന്ന താന്‍ പഴയ അതേ ഫോമില്‍ തന്നെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാന്‍ സജ്ജനാണെന്ന് ഓര്‍മിപ്പിച്ച് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. പരിശീലന സെഷനില്‍ എറിഞ്ഞ് മിഡില്‍ സ്റ്റംപ് രണ്ടായി ഒടിച്ചിട്ടതിന്റെ ചിത്രമാണ് ബുംറ തന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തത്. ഇതു ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് വൈറലാവുകയും ചെയ്തിട്ടുണ്ട്. ദി എന്‍ഡ്: സെഷനും സ്റ്റംപ്‌സിനുമെന്ന തലക്കെട്ടോടു കൂടിയാണ് ബുംറ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

bumrah

പരിക്കിനെ തുടര്‍ന്നു രണ്ടു പരമ്പരകളാണ് ബുംറയ്ക്കു നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കു മുമ്പാണ് അദ്ദേഹം പരിക്കിനെ തുടര്‍ന്നു പിന്‍മാറുന്നത്. തുടര്‍ന്നു ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ പരമ്പരയിലും ബുംറ കളിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയും നഷ്ടമായതോടെ ഈ വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ബുംറയെ കാണില്ലെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു.

ബുംറയുടെ അഭാവം കഴിഞ്ഞ രണ്ടു പരമ്പരകളിലും ഇന്ത്യയെ സാരമായി ബാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. മറ്റു പേസര്‍മാര്‍ ഗംഭീര പ്രകടനമാമ് ടീമിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്തപ്പോള്‍ കസറിയത് പേസ് നിരയായിരുന്നു. രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 33 വിക്കറ്റുകളാണ് പേസര്‍മാര്‍ വീഴ്ത്തിയത്. 12 വിക്കറ്റുകളുമായി ഇഷാന്ത് ശര്‍മ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഉമേഷ് യാദവ് 12ഉം മുഹമ്മദ് ഷമി ഒമ്പതും വിക്കറ്റെടുത്തിരുന്നു.

Story first published: Wednesday, November 27, 2019, 13:05 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+