ബുംറയെ ഈ വര്‍ഷം ഇനി ഇന്ത്യക്കൊപ്പം കാണില്ല? മടങ്ങിവരവ് അവര്‍ക്കെതിരേ, സൂചനകള്‍ ഇങ്ങനെ...
ദില്ലി: പുറംഭാഗത്തെ പരിക്കില്‍ നിന്നു മോചിതനായി വരുന്ന ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിനെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇതനുസരിച്ച് ഈ വര്‍ഷം ഇനി ബുംറയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവില്ല. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയിലും പേസര്‍ പുറത്തിരിക്കും. കൂടാതെ അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും ബുംറ കളിക്കില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയിലായിരിക്കും ബുംറയുടെ മടങ്ങിവരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം സപ്തംബറിലാണ് പുറം ഭാഗത്തെ പരിക്ക് ബുംറയെ വലയ്ക്കുന്നത്. തുടര്‍ന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബുംറ തിരിച്ചെത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമിന്റെ കുന്തമുനയായ താരത്തെ ധൃതി പിടിച്ച് തിരികെ വിളിക്കേണ്ടെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
പരിക്കില്‍ നിന്നു മുക്തനാവാന്‍ ബുംറയ്ക്കു ലണ്ടനില്‍ ശസ്ത്രക്രിയ്ക്കു വിധേയനാവേണ്ടി വരുമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇതിന്റെ ആവശ്യമില്ലെന്നു വ്യക്തമാവുകയായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി താരം പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ ബുംറ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തിരുന്നു. ഉടന്‍ തിരിച്ചുവരുമെന്ന അടിക്കുറിപ്പോടെയായിരുന്നു താരം ചിത്രം ആരാധകരുമായി പങ്കുവച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications