Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍, ടി20 ലോകകപ്പ്... പ്രഥമ പരിഗണനയെക്കുറിച്ച് രോഹിത്, രണ്ടും തുലാസില്‍

മുംബൈ: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം അനിശ്ചിതത്വത്തിലായ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ടൂര്‍ണമെന്റുകളാണ് ഐസിസിയുടെ ടി20 ലോകകപ്പും ഐപിഎല്ലും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഇതിനകം അനിശ്ചിത കാലത്തേക്കു മാറ്റി വച്ചപ്പോള്‍ ടി20 ലോകകപ്പിന്റെ ഭാവി ഐസിസി ഇനിയും തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ജൂലൈയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പ് മാറ്റിയാല്‍ ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള നീക്കമാണ് ബിസിസിഐയുടെ അണിയറയില്‍ നടക്കുന്നത്.

rohit

ഈ രണ്ടു ഗ്ലാമര്‍ ടൂര്‍ണമെന്റുകളില്‍ ഏതില്‍ കളിക്കാനാണ് തനിക്കു കുടുതല്‍ താല്‍പ്പര്യമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു ഹിറ്റ്മാന്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. ഐപിഎല്‍, ടി20 ലോകകപ്പ് ഇവയില്‍ ഏതിന് പ്രഥമ പരിഗണന നല്‍കുമെന്നായിരുന്നു ഒരു ആരാധകന്റെ ആദ്യത്തെ ചോദ്യം. രണ്ടിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു രോഹിത്തിന്റെ മറുപടി.

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. നാലു തവണയാണ് മുംബൈയെ അദ്ദേഹം കിരീടത്തിലേക്കു നയിച്ചത്. കൂടുതല്‍ തവണ ട്രോഫിയേറ്റു വാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്. അതേസമയം, ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. കഴിഞ്ഞ ബുധാനാഴ്ച ഐസിസി ടൂര്‍ണമെന്റിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. ജൂലൈ വരെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകകപ്പിനെക്കുറിച്ച് തീരുമാനിക്കാമെന്നാണ് ഐസിസി നിലപാട്.

ടി20 ലോകകപ്പിനു ശേഷം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഒരു ഡേ-നൈറ്റ് ടെസ്റ്റും ഇന്ത്യ ഓസീസിനെതിരേ കളിക്കും. ഈ പിങ്ക് ബോള്‍ ടെസ്റ്റിനെക്കുറിച്ച് ഒരു ആരാധകന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ചോദിച്ചപ്പോള്‍ വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന മല്‍സരമായിരിക്കും ഇതെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ് എന്നിവരുടെ ബാറ്റിങ് കാണാനാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ഹിറ്റ്മാന്‍ എംഎസ് ധോണിയെ ഒറ്റവാക്കില്‍ എങ്ങനെ വിശേശഷിപ്പിക്കാമെന്ന ചോദ്യത്തിന് ഇതിഹാസമെന്നും മറുപടി നല്‍കി.

Story first published: Monday, June 15, 2020, 9:25 [IST]
Other articles published on Jun 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+