For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാംഖഡെയിലെ വെടിക്കെട്ട്, പിന്നാലെ... ടീം മാനേജ്‌മെന്റിനും രാഹുലിന്റ കൊട്ട്

കളിയില്‍ 91 റണ്‍സുമായി രാഹുല്‍ തിളങ്ങിയിരുന്നു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ഓപ്പണര്‍ ലോകേഷ് രാഹുല്‍. 91 റണ്‍സായിരുന്നു കളിയില്‍ താരം നേടിയത്. ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായ രാഹുല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ടീം മാനേജ്‌മെന്റിനെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ താരം പ്രതികരിക്കുകയും ചെയ്തു.

rahul

മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയായിരുന്നു ടീമിന് അകത്തും പുറത്തുമായി കഴിയുന്നത് തന്നെ മാനസികമായി ഏറെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നും ആഗ്രഹിച്ചതു പോലൊരു പിന്തുണ ടീമില്‍ നിന്നും ലഭിക്കുന്നില്ലെന്നും രാഹുല്‍ തുറന്നു പറഞ്ഞത്. കളിക്കാനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദത്തോടെയല്ല ഇറങ്ങാറുള്ളതെന്നു പറയാന്‍ കഴിയില്ല. തീര്‍ച്ചയായും ടീമിന് അകത്തും പുറത്തുമായി കഴിയേണ്ടി വരുന്നത് എളുപ്പമുള്ള കാര്യവുമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമ്മര്‍ദ്ദവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം ആവശ്യമാണ്. കാരണം ഒരു എതിരാളികള്‍ക്കെതിരേയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സെടുക്കുകയെന്നത് എളുപ്പമല്ലെന്നും രാഹുല്‍ വിശദമാക്കി.

മൂന്നാം ടി20യില്‍ തികച്ച ആത്മവിശ്വാസത്തോടെയാണ് ബാറ്റ് ചെയ്തത്. കൂടാതെ നല്ല താളത്തിലും ടൈമിങിലും കളിക്കാനും കഴിഞ്ഞു. ടീമിനു പുറത്തായപ്പോഴും വെറുതെയിരുന്നില്ല. തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ദേശീയ ടീമിനു പുറത്തുള്ളപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ഒരു അന്താരാഷ്ട്ര മല്‍സരമെന്ന തരത്തിലാണ് താന്‍ പരിഗണിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തപ്പോഴും ഇപ്പോഴും വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ലെന്നും രാഹുല്‍ വിശദമാക്കി.

Story first published: Thursday, December 12, 2019, 12:58 [IST]
Other articles published on Dec 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+