For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: പറക്കും മില്ലര്‍... വണ്ടര്‍ ക്യാച്ചില്‍ ഞെട്ടിയോ? ധവാന്‍ പറയുന്നു

40 റണ്‍സാണ് ധവാന്‍ നേടിയത്

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം കൊയ്തതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ. ബുധനാഴ്ച രാത്രി മൊഹാലിയില്‍ നടന്ന കളിയില്‍ ഏഴു വിക്കറ്റിനെ സന്ദര്‍ശകരെ ഇന്ത്യ വാരിക്കളയുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം നേടിയാണ് കോലിപ്പട ആദ്യ ടി20 പോക്കറ്റിലാക്കിയത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ അദ്ഭുത ക്യാച്ചും കളിയിലെ ഹൈലൈറ്റുകളായി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് മില്ലര്‍ മിന്നും ക്യാച്ചിലൂടെ ഔട്ടാക്കിയത്. ഈ ക്യാച്ച് കണ്ടപ്പോള്‍ എന്തായിരുന്നു തോന്നിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.

അവിശ്വസനീയമെന്ന് ധവാന്‍

അവിശ്വസനീയമെന്ന് ധവാന്‍

അവിശ്വസനീയമെന്നാണ് മില്ലറുടെ ക്യാച്ചിനെ ധവാന്‍ വിശേഷിപ്പിച്ചത്. താന്‍ മാത്രമല്ല കോലിയും ആ ക്യാച്ച് കണ്ടപ്പോള്‍ അവിശ്വസനീയമെന്നു തന്നെയാണ് ചിന്തിച്ചത്. താരത്തിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കുന്നതിനൊപ്പം ചിരിയും വന്നു. കാരണം കരുത്തുറ്റ ഷോട്ടായിരുന്നു അത്. ക്യാച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ ഷോട്ടായിരുന്നു അതെന്നും ധവാന്‍ വിശദമാക്കി.

മൊഹാലിയെ നിശബ്ദമാക്കിയ ക്യാച്ച്

മൊഹാലിയെ നിശബ്ദമാക്കിയ ക്യാച്ച്

ഇന്ത്യന്‍ ജയത്തിനു വേണ്ടി ആര്‍പ്പുവിളിച്ച കാണികളെ അക്ഷരാര്‍ഥത്തില്‍ നിശബ്ധമാക്കിയ ക്യാച്ചായിരുന്നു മില്ലറുടേത്. രണ്ടാം വിക്കറ്റില്‍ ധവാനും കോലിയും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ അനായാസം ജയത്തിലേക്കു നയിക്കവെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പ്രഹരം. ഷാംസിയുടെ ബൗളിങില്‍ ക്രീസിന് പുറത്തേക്കിറങ്ങി ധവാന്‍ തൊടുത്ത ഷോട്ട് ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് മില്ലര്‍ വലതു വശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് ഒരു കൈകൊണ്ട് പറന്നു പിടിക്കുകയായിരുന്നു. കോലി ഈ ക്യാച്ച് കണ്ട് അമ്പരന്നുനിന്നപ്പോള്‍ ധവാന്‍ ചിരിച്ചുകൊണ്ട് ക്രീസില്‍ നിന്നും മടങ്ങുകയായിരുന്നു.

മികച്ച തുടക്കം

മികച്ച തുടക്കം

ടീമിനു മാത്രമല്ല തനിക്കും മികച്ച് തുടക്കമാണ് മൊഹാലിയില്‍ ലഭിച്ചിരിക്കുന്നതെന്നു ധവാന്‍ വ്യക്തമാക്കി. താന്‍ നല്ല പ്രകടനമാണ് നടത്തിയത്. നല്ല ടൈമിങോടെ ബാറ്റ് ചെയ്യാന്‍ സാധിച്ചു. വളരെ ആസ്വദിച്ചാണ് ഷോട്ടുകള്‍ കളിച്ചത്. സ്വന്തം നാട്ടിലെ ആദ്യ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങാനായത് നല്ല അനുഭവമാണ്. പരമ്പരയ്ക്കു മു ന്നോടിയായി ടീം നന്നായി പരിശീലനം നടത്തിയിരുന്നു. ഇതു മല്‍സരത്തില്‍ സഹായിച്ചതായും ധവാന്‍ വിശദമാക്കി.

അവസാന കളി ഞായറാഴ്ച

അവസാന കളി ഞായറാഴ്ച

ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. മൊഹാലിയിലെ ടി20യില്‍ അനായാസം ജയിച്ച ഇന്ത്യ മൂന്നാമങ്കവും ജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ശ്രമിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇതുവരെ ടി20 പരമ്പര ജയിച്ചിട്ടില്ലെന്ന നാണക്കേടും ഇതോടെ ഇന്ത്യക്കു മായ്ക്കാനാവും.

Story first published: Thursday, September 19, 2019, 10:04 [IST]
Other articles published on Sep 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+