For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുരസ്‌കാരത്തിളക്കത്തില്‍ വീണ്ടും ഇന്ത്യ- അശ്വിന്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്

ജനുവരിയില്‍ അവാര്‍ഡ് റിഷഭ് പന്തിനായിരുന്നു

ഐസിസി പുതുതായി ആരംഭിച്ച പ്ലെര്‍ ഓഫ് ദി മന്തെന്ന ആദ്യത്തെ രണ്ടു പുരസ്‌കാരവും ഇന്ത്യ കൈക്കലാക്കി. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഐസിസിയുടെ പുതിയ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ജനുവരിയില്‍ ഈ പുരസ്‌കാരം ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരുന്നു.

1

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ ഗംഭീര പ്രകടനമാണ് അശ്വിനെ വിജയിയാക്കിയത്. ഇന്ത്യ 3-1നു ജയിച്ച ടെസ്റ്റ് പരമ്പരയില്‍ നേരത്തേ മാന്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാര്‍ഡിനായി പരിഗണിച്ച കാലയളവില്‍ അശ്വിന്‍ 24 വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം ഒരു സെഞ്ച്വറിയും നേടിയിരുന്നു. ഈ പ്രകടനമാണ് അദ്ദേഹത്തെ ജേതാവാക്കിയത്. ചെന്നൈയില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു അശ്വിന്റെ സെഞ്ച്വറി.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ കൈല്‍ മയേഴ്‌സ് എന്നിവരാണ് അശ്വിനോടൊപ്പം പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനു വേണ്ടി അന്തിമ പട്ടികയിലുണ്ടായിരുന്നത്. ജനുവരിയില്‍ റിഷഭ് പന്തിനോടു അവാര്‍ഡ് കൈവിട്ട റൂട്ടിന് ഇത്തവണ അശ്വിനെതിരേയും ഇതാവര്‍ത്തിക്കേണ്ടി വരികയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ അശ്വിനായിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 32 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ അശ്വിനു കഴിഞ്ഞു. പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്തുണ്ട്. നാലു ടെസ്റ്റുകളിലെ ആറു ഇന്നിങ്‌സുകളിലായി അശ്വിന്‍ നേടിയത് 189 റണ്‍സായിരുന്നു. ഇന്ത്യ 300ന് മുകളില്‍ മാര്‍ജിനില്‍ ജയിച്ച രണ്ടാം ടെസ്റ്റില്‍ നേടിയ 106 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ 148 ബോളിലാണ് 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അശ്വിന്‍ 106 റണ്‍സ് അടിച്ചെടുത്തത്.

അതേസമയം, ഇംഗ്ലണ്ട് ജയിച്ച ആദ്യ ടെസ്റ്റില്‍ നേടിയ ഡബിള്‍ സെഞ്ച്വറിയാണ് റൂട്ടിനെ വീണ്ടും അന്തിമ പട്ടികയിലെത്തിച്ചത്. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 218 റണ്‍സ് നേടിയിരുന്നു. എന്നാല്‍ വിന്‍ഡീസിനു വേണ്ടി അടുത്തിയെ അരങ്ങേറിയ മയേഴ്‌സ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ വിന്‍ഡീസ് 395 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിച്ചപ്പോള്‍ 210 റണ്‍സെടുത്തിരുന്നു. ഇതാണ് അദ്ദഹത്തെ അവാര്‍ഡിനായി പരിഗണിക്കണിക്കാന്‍ കാരണം.

Story first published: Tuesday, March 9, 2021, 14:09 [IST]
Other articles published on Mar 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+