Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ റെക്കോര്‍ഡ് ധോണിക്കു നാണക്കേട്!! ടി20യില്‍ മറ്റാര്‍ക്കുമില്ല... ആദ്യ അഞ്ചിലെ ഏക ഇന്ത്യന്‍ താരം

മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലുള്ള മുന്‍ നായകന്‍ എംഎസ് ധോണി കരിയറില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത, നാണക്കേടുണ്ടാക്കുന്ന ഒരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിലാണ് ധോണിയെന്നല്ല, ഒരു താരവും സ്വന്തം പേരിലാക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡിന് ധോണി അവകാശിയായിട്ടുള്ളത്.

dhoni

ടി20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടില്ലാത്ത താരമെന്ന നാണക്കേടാണ് ധോണിയുടെ പേരിലുള്ളത്. തുടരെ 98 മല്‍സരങ്ങളില്‍ അദ്ദേഹത്തെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തിയിട്ടില്ല. ഈ ലിസ്റ്റിലെ ആദ്യത്തെ അഞ്ചു പേരിലുള്ള ഏക ഇന്ത്യന്‍ താരവും ധോണിയാണ്. ദെനേഷ് രാംദിന്‍ (69, വെസ്റ്റ് ഇന്‍ഡീസ്), അസ്ഗര്‍ അഫ്ഗാന്‍ (69, അഫ്ഗാനിസ്താന്‍), വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് (61, അയര്‍ലാന്‍ഡ്), ദിനേഷ് ചാണ്ഡിമല്‍ (54, ശ്രീലങ്ക) എന്നിവരാണ് പട്ടികയില്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ള കളിക്കാര്‍.

ഈ നാണക്കേട് മാറ്റി നിര്‍ത്തിയാല്‍ അഭിമാനിക്കാവുന്ന, മറ്റു താരങ്ങളെ അസൂയപ്പെടുത്തുന്ന നിരവധി റെക്കോര്‍ഡുകള്‍ക്കു അര്‍ഹനാണ് ധോണി. വിവിധ ഫോര്‍മാറ്റുകളിലായി 829 പേരെയാണ് അദ്ദേഹം പുറത്താക്കിയിട്ടുള്ളത്. ബാറ്റിങില്‍ മധ്യനിരയില്‍ കളിച്ചിട്ടുപോലും ഏകദിനത്തില്‍ 10,000ത്തില്‍ അധികം റണ്‍സ് ധോണി നേടിയിട്ടുണ്ട്. നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ഇതിലുള്‍പ്പെടുന്നു.

dhoni 2

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണിയുടെ പേരിലാണ്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ട്. ഐസിസിയുടെ ഈ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഏറ്റുവാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്ന ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കളത്തിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിത കാലത്തോക്കു മാറ്റി വച്ചതോടെ ധോണിയുടെ മടങ്ങിവരവും പ്രതിസന്ധിയിലായിരിക്കുകയാണ്.

ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും നിരവധി റെക്കോര്‍ഡുകള്‍ കുറിച്ച നായകനാണ് ധോണി. കൂടുതല്‍ തവണ ഐപിഎല്‍ കിരീടമേറ്റു വാങ്ങിയ രണ്ടാമത്തെ ക്യാപ്റ്റന്‍, എല്ലാ സീസണിലും ടീമിനെ പ്ലേഓഫിലെത്തിച്ച ക്യാപ്റ്റന്‍, കൂടുതല്‍ തവണ ഫൈനല്‍ കളിച്ച നായകന്‍ തുടങ്ങി റെക്കോര്‍ഡുകളുടെ വലിയ നിര തന്നെ ധോണിക്കു സ്വന്തമായുണ്ട്.

Story first published: Monday, April 20, 2020, 16:28 [IST]
Other articles published on Apr 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+