പന്തിന് ഇത്രയും ഫാന്‍സോ? അതും ധോണിയുടെ ഗ്രൗണ്ടില്‍!! സൂപ്പര്‍ ഇന്നിങ്‌സിനെക്കുറിച്ച് താരം...
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനോളം സമീപകാലത്തൊന്നും പഴികേട്ട മറ്റൊരു താരമുണ്ടായിട്ടില്ല. ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്തിന്റെ ഓരോ പിഴവും വിമര്‍ശകര്‍ ആയുധകമാക്കിയെടുക്കുകയായിരുന്നു. പന്തിനെ കൊട്ടാനുള്ള ഒരു അവസരവും അവര്‍ വിടുകയും ചെയ്തില്ല.
കളിക്കളത്തില്‍ വച്ച് പന്തിന്റെ ഭാഗത്തു നിന്ന് പിഴവ് സംഭവിച്ചപ്പോഴെല്ലാം ധോണിയുടെ പേര് ആര്‍പ്പു വിളിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതിനെതിരേ ക്യാപ്റ്റന്‍ വിരാട് കോലി അടുത്തിടെ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരേ ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിനിടെ അപ്രതീക്ഷിത രംഗങ്ങളാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്.

പന്തിനെ പ്രോല്‍സാഹിപ്പിച്ച് കാണികള്‍
മുന്‍ മല്‍സരങ്ങളിലെല്ലാം കണ്ടതില്‍ നിന്നു വ്യത്യസ്തമായി ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികള്‍ വലിയ പിന്തുണയാണ് പന്തിനു നല്‍കിയത്. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ഈ സ്‌റ്റേഡിയം.
കാണികള്‍ റിഷഭ് പന്ത്, റിഷഭ് പന്തെന്ന് ആര്‍പ്പു വിളിക്കുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പന്ത് വിളികേട്ടു
കാണികളുടെ പിന്തുണ വെറുതെയായില്ല. തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച താരം ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. 69 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 71 റണ്‍സാണ് പന്ത് നേടിയത്. പന്തിന്റെ കരിയറിലെ കന്നി ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്.
ശ്രേയസ് അയ്യരിനൊപ്പം ചേര്‍ന്ന് 114 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുര്‍ത്താനും താരത്തിനായിരുന്നു. ശ്രേയസ് 70 റണ്‍സെടുത്ത് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

എല്ലാ ഇന്നിങ്‌സും പ്രധാനം
തന്നെ സംബന്ധിച്ച് ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഓരോ ഇന്നിങ്‌സും വളരെ പ്രധാനപ്പെട്ടതാണെന്നു 22 കാരനായ പന്ത് പറഞ്ഞു. ഒരു യുവതാരമെന്ന നിലയില്‍ ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കാണികളില്‍ നിന്നു ലഭിക്കുന്ന പിന്തുണ ചിലപ്പോള്‍ ളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഓരോ മല്‍സരത്തിലും പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ടീമിനെ ജയിപ്പിക്കാന്‍ എന്തു ചെയ്യാനും താന്‍ തയ്യാറാണെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications