Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രിദിന സന്നാഹം: മര്‍ക്രാമിന് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്ക്കു മികച്ച തുടക്കം

വിസിയാനഗരം: ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടക്കുന്ന ത്രിദിന സന്നാഹ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മികച്ച തുടക്കം. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ കളിയില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റിന് 199 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ എയ്ഡന്‍ മര്‍ക്രാമിന്റെ (100) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. 118 പന്തില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടെംബ ബവുമയാണ് (55*) മറ്റൊരു സ്‌കോറര്‍. രണ്ടു വിക്കറ്റെടുത്ത ധര്‍മസിങ് ജഡേജയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ഉമേഷ് യാദവും ഇഷാന്‍ പൊറെലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

rohit umesh

ടോസിനു ശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ മര്‍ക്രാം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലേക്കു തിരിച്ചുവിളിക്കപ്പെട്ട പേസര്‍ ഉമേഷ് യാദവാണ് ഇന്ത്യക്കു കളിയില്‍ ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ആദ്യദിനം മഴ കാരണം ടോസ് പോലും നടക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രോഹിത് ശര്‍മയാണ് ഈ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ഓപ്പണര്‍. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഹിറ്റ്മാന്‍ ഓപ്പണിങില്‍ തിളങ്ങുമോയെന്ന് ഏവരും ഉറ്റുനോക്കുന്ന മല്‍സരം കൂടിയാണിത്. ഈ കളിയില്‍ ടീമിനെ നയിക്കുന്നതും രോഹിത് തന്നെയാണ്.

Story first published: Friday, September 27, 2019, 19:39 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+