Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കഴിഞ്ഞാല്‍ ടീം ഇന്ത്യ നേരെ ഓസ്‌ട്രേലിയയിലേക്ക്, തിയ്യതി തീരുമാനിച്ചു

മുംബൈ: യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിനു ശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി യാത്ര തിരിക്കും. ദുബായില്‍ നിന്നും പ്രത്യേകം ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കുക. നവംബര്‍ 12, 13 തിയ്യതികളായിരിക്കും രണ്ടു സംഘങ്ങളായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നത്.

1

നിലവില്‍ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസികളുടെയും ഭാഗമല്ലാത്ത താരങ്ങളോടു ഒക്ടോബര്‍ അവസാനത്തോടെ യുഎഇയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോച്ച് രവി ശാസ്ത്രി, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവര്‍ക്കും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും ബിസിസിഐ യുഎഇയില്‍ പ്രത്യേക ബയോ ബബ്ള്‍ സജ്ജീകരിക്കും. ഓസ്‌ട്രേലിയയിലെത്തിയാല്‍ ക്വാറന്റീന്‍ കാലാവധി കുറയ്്ക്കുന്നതിനു വേണ്ടിയാണ് ബിസിസിഐയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം. ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം നിലവില്‍ താത് ഫ്രാഞ്ചൈസികളുടെ ബയോ ബബ്‌ളിനകത്ത് തന്നെയാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ കഴിയുക.

ഓസ്‌ട്രേലിയയില്‍ എവിടെയായിരിക്കും ഇന്ത്യന്‍ ടീം ക്യാംപ് ചെയ്യുകയെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. പര്യടനത്തിന്റെ ഷെഡ്യൂള്‍ എത്രയും വേഗത്തില്‍ തീരുമാനിക്കണമെന്നും അതിന് അനുസരിച്ചായിരിക്കും ബിസിസിഐ മറ്റു കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയയില്‍ എവിടെയായിരിക്കും ടീം തങ്ങളുകയെന്നും എത്ര ദിവസത്തെ ക്വാറന്റീന്‍ ഉണ്ടാവുമെന്നും വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

നാലു വ്യത്യസ്ത വേദികളായിരിക്കും ഓസ്‌ട്രേലിയയില്‍ ടെസ്റ്റുകള്‍ നടക്കുകയെന്ന് നേരത്തേ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാ വേദികകളിലും കാണികളെ അനുവദിക്കും. പക്ഷെ സ്റ്റേഡേിയത്തില്‍ മുഴുവനായി കാണികളെ പ്രവേശിപ്പിക്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒരു വക്താവിനെ ഉദ്ധരിച്ച് മിററിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

2018ലായിരുന്നു ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു പരമ്പര 2-1നു സ്വന്തമാക്കി കോലിയും സംഘവും ചരിത്രം കുറിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

Story first published: Sunday, October 4, 2020, 15:58 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+