For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുഖ്യ പരിശീലകനെ ബിസിസിഐ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പോടെ രവി ശാസ്ത്രിയുടെയും സംഘത്തിന്റെയും കരാര്‍ കാലാവധി അവസാനിച്ചതാണ്. പക്ഷെ ലോകകപ്പിന് തൊട്ടുപിന്നാലെ വിന്‍ഡീസ് പര്യടനം നിശ്ചയിച്ചപ്പോള്‍ രവി ശാസ്ത്രി, ഭരത് അരുണ്‍, സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് കാലാവധി നീട്ടി നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ചുരുക്കപ്പട്ടിക

ചുരുക്കപ്പട്ടിക

നിലവില്‍ ആറുപേരുടെ ചുരുക്കപ്പട്ടികയാണ് ബിസിസിഐയുടെ കൈയ്യിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രണ്ടായിരത്തില്‍പ്പരം അപേക്ഷകള്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചെന്നാണ് വിവരം. ഈ അവസരത്തില്‍ മുഖ്യ പരിശീലക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വായിക്കാം.

പരിശീലകനെ തിരഞ്ഞെടുക്കുന്നതാര്?

പരിശീലകനെ തിരഞ്ഞെടുക്കുന്നതാര്?

ബിസിസിഐ നേരിട്ടല്ല ദേശീയ ടീമിന്റെ മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. പകരം ഇതിനായി മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയെ ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്നതാണ് ഉപദേശക സമിതി.

മുഖ്യ പരിശീലകനെ ഇവര്‍ തിരഞ്ഞെടുക്കുമ്പോള്‍, മറ്റു പരിശീലകരെ (ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ്) തിരഞ്ഞെടുക്കാനുള്ള ചുമതല എംഎസ്‌കെ പ്രസാദ് നേതൃത്വം നല്‍കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിക്കാണ്.

വരുന്നത് മറ്റൊരു ലോകകപ്പ്... തയ്യാറെടുക്കാന്‍ ടീം ഇന്ത്യ, ഇവര്‍ക്കു നല്‍കണം അവസരം

ഉപദേശക സമിതിയുടെ യോഗ്യത

ഉപദേശക സമിതിയുടെ യോഗ്യത

ബിസിസിഐയുടെ ഉപദേശക സമിതിയിലുള്ള മൂന്നു അംഗങ്ങളും മുന്‍ കാലഘട്ടങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് താരങ്ങളാണ്. 1983 -ല്‍ ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകനാണ് കപില്‍ ദേവ്. 1999-2000 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക കുപ്പായത്തിലും കപില്‍ ദേവ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

രണ്ടുതവണ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു ശാന്ത രംഗസ്വാമി. ആദ്യം പരിശീലകയായും പിന്നീട് വനിതാ ടീമിന്റെ മുഖ്യ ദേശീയ സെലക്ടറായും രംഗസ്വാമി സജീവമാണ്.

അയ്യര്‍ ഗ്രേറ്റാവും, ടീം ഇന്ത്യക്കു വേണം... കൈവിടരുത് യുവതാരത്തെ, ഇതാ കാരണങ്ങള്‍

ചുരുക്കപ്പട്ടികയില്‍ ആരെല്ലാം?

ചുരുക്കപ്പട്ടികയില്‍ ആരെല്ലാം?

രവി ശാസ്ത്രി, ലാല്‍ചന്ദ് രജ്പൂത്, റോബിന്‍ സിങ്, മൈക്ക് ഹെസന്‍, ടോം മൂഡി, ഫില്‍ സിമ്മണ്‍സ് എന്നിവരാണ് ബിസിസിഐയുടെ ചുരുക്കപ്പട്ടികയിലുള്ളത്. ഇവരിലൊരാള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവും.

2007 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ പരിശീലക കുപ്പായത്തില്‍ റോബിന്‍ സിങ്ങും ലാല്‍ചന്ദ് രജ്പൂത്തുമുണ്ടായിരുന്നു. അഫ്ഗാന്‍ സിംബാബ്‌വേ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും ലാല്‍ചന്ദിന് പറയാനുണ്ട്.

ന്യൂസിലാന്റ് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു മൈക്ക് ഹെസന്‍. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനത്തു നിന്നും ഇദ്ദേഹം അടുത്തിടെയാണ് പടിയിറങ്ങിയത്.

അയര്‍ലണ്ട്, അഫ്ഗാനിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ സജ്ജമാക്കിയ ചരിത്രം ഫില്‍ സിമ്മണ്‍സിന് മുതല്‍ക്കൂട്ടാവും. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനാണ് അപേക്ഷ സമര്‍പ്പിച്ച് കാത്തുനില്‍ക്കുന്ന ടോം മൂഡി.

കോലീ എങ്ങനെ സാധിച്ചു? എന്തൊരു ഷോട്ട്... ഞെട്ടിയത് മറ്റാരുമല്ല, ബാറ്റിങ് ഇതിഹാസം റിച്ചാര്‍ഡ്‌സ്

പരിശീലകനെ ആര്, എപ്പോള്‍ പ്രഖ്യാപിക്കും?

പരിശീലകനെ ആര്, എപ്പോള്‍ പ്രഖ്യാപിക്കും?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാരെന്ന് സുപ്രിം കോടതി നിയമിച്ച ഭരണസിമിതിയെയാണ് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതി ആദ്യം അറിയിക്കേണ്ടത്. ഭരണസിമിതി അംഗീകരിച്ചാല്‍ പുതിയ പരിശീലകനെ ബിസിസിഐക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാം. ഇന്നു ഏഴു മണിക്ക് വിളിച്ചുച്ചേര്‍ക്കുന്ന പത്രസമ്മേളനത്തിലാകും പുതിയ പരിശീലകന്റെ പേര് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിടുക.

Story first published: Friday, August 16, 2019, 14:01 [IST]
Other articles published on Aug 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+