കോലീ എങ്ങനെ സാധിച്ചു? എന്തൊരു ഷോട്ട്... ഞെട്ടിയത് മറ്റാരുമല്ല, ബാറ്റിങ് ഇതിഹാസം റിച്ചാര്‍ഡ്‌സ്
കിങ്‌സ്റ്റണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി കരിയറിലെ സുവര്‍ണ കാലത്തിലൂടെയാണ് കടന്നുപോവുന്നത്. ബാറ്റിങില്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന കോലി പല റെക്കോര്‍ഡുകളും തന്റെ പേരിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ അദ്ദേഹം രണ്ടു സെഞ്ച്വറികളുമായി കസറിയിരുന്നു. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോലിയായിരുന്നു. മൂന്നാമത്തെയും അവാനത്തെയും ഏകദിനത്തില്‍ കോലിയുടെ ഷോട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് വിന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്.

കണ്ണഞ്ചിപ്പിക്കുന്ന കവര്‍ ഡ്രൈവ്
മൂന്നാം ഏകദിനത്തില്‍ കോലിയുടെ കണ്ണഞ്ചപ്പിക്കുന്ന കവര്‍ ഡ്രൈവ് കണ്ടാണ് റിച്ചാര്‍ഡ്‌സ് അദ്ഭുതപ്പെട്ടത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 22ാം ഓവറിലായിരുന്നു കോലിയുടെ മാസ്മരിക ഷോട്ട്. വിന്‍ഡീസ് നായകനും പേസറുമായ ജാസണ്‍ ഹോള്‍ഡര്‍ക്കെതിരേ കോലി തൊടുത്ത അതിമനോഹരമായ ഷോട്ട് ഫീല്‍ഡര്‍മാര്‍ കണ്ണടച്ചു തുറക്കും മുമ്പ് തന്നെ ബൗണ്ടറി ലക്ഷ്യമാക്കി പായുകയായിരുന്നു. മല്‍സരത്തില്‍ കമന്റേറ്ററായിരുന്നു റിച്ചാര്‍ഡ്‌സ്.

അത് പോലൊരു ഷോട്ട്
കോലിയുടെ കവര്‍ ഡ്രൈവിനെ റിച്ചാര്‍ഡ്‌സ് വാനോളം പ്രശംസിച്ചു. ആ ശരീരഭാഷ നോക്കൂ... ഓ മാന്‍, കളിച്ചിരുന്ന കാലത്ത് അതുപോലൊരു ഷോട്ട് കളിക്കാന്‍ തനിക്കുമായിരുന്നെങ്കില്‍ സന്തോഷമാവുമായിരുന്നുവെന്നാണ് റിച്ചാര്‍ഡ്‌സ് കമന്ററിയിലൂടെ പറഞ്ഞത്.
റിച്ചാര്‍ഡ്‌സിനെപ്പോലെ ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു ബാറ്റ്‌സ്മാനില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ലഭിച്ചത് കോലി ഫാന്‍സ് സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്.

റിച്ചാര്‍ഡ്‌സിന്റെ ആരാധകന്‍
റിച്ചാര്‍ഡ്‌സിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് കോലി. ഇന്ത്യയില്‍ വച്ചും വിദേശത്തു വച്ചും അദ്ദേഹം പല തവണ റിച്ചാര്‍ഡ്‌സിനെ നേരില്‍ കാണുകയും കുശലം പങ്കിടുകയും ചെയ്തി്ട്ടുണ്ട്.
ഇപ്പോഴത്തെ വിന്‍ഡീസ് പര്യടനത്തിനിടെയും ഇരുവരും നേരില്‍ കണ്ടിരുന്നു. ബോസുകളുടെ ബോസെന്നാണ് റിച്ചാര്‍ഡ്‌സിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അന്നു കോലി കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications