Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഒരക്ഷരം മിണ്ടിപ്പോകരുത്, കപില്‍ ദേവ് പറയും പുതിയ കോച്ച് ആരെന്ന്

പുതിയ കോച്ചിനെ കപില്‍ ദേവ് തീരുമാനിക്കും കോലിയെ ഒതുക്കിയോ?

ദില്ലി • കഴിഞ്ഞതവണത്തെ പോലെ ഇനി നടക്കില്ല. മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒരക്ഷരം മിണ്ടാനാവില്ല. ബിസിസിഐ തീരുമാനിച്ചുകഴിഞ്ഞു.

സ്റ്റീയറിങ് കമ്മിറ്റി തീരുമാനിക്കും

സ്റ്റീയറിങ് കമ്മിറ്റി തീരുമാനിക്കും

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന സ്റ്റീയറിങ് കമ്മിറ്റിയുടേതാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിയേഗിച്ച കമ്മിറ്റിയുടെ അനുവാദവും സ്റ്റീയറിങ് കമ്മിറ്റിക്കുണ്ട്.

കോലിയുടെ അഭിപ്രായം പരിഗണിക്കില്ല

കോലിയുടെ അഭിപ്രായം പരിഗണിക്കില്ല

മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലൈയുടെ രീതികളുമായി തനിക്കും ടീമംഗങ്ങള്‍ക്കും പൊരുത്തപ്പെടാനാവില്ലെന്ന് നായകന്‍ വിരാട് കോലി ക്രിക്കറ്റ് ബോര്‍ഡിനെ കഴിഞ്ഞതവണ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സ്റ്റീയറിങ് കമ്മിറ്റികോലിയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കില്ല — പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

ആറോളം അവിഹിത ബന്ധം!! റസാഖിന്റെ വെളിപ്പെടുത്തല്‍.. പാണ്ഡ്യക്കു പറ്റിയ ഉപദേശകന്‍ തന്നെ

പതിവുകൾ മാറും

പതിവുകൾ മാറും

കോലിക്ക് മാത്രമല്ല, പുതിയ മുഖ്യ പരിശീലകനും സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നതില്‍ ഇടപെടാനാവില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകരെ മുതിര്‍ന്ന അംഗങ്ങളടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. ഇതുവരെ മുഖ്യ പരിശീലകനായിരുന്നു സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുത്തിരുന്നത്.

സസ്‌പെന്‍സ് തീരുന്നു... വിന്‍ഡീസ് പര്യടനത്തിന് കോലിയുണ്ടോ? തീരുമാനമെടുത്ത് സൂപ്പര്‍ താരം

കുംബ്ലൈയുടെ രാജി

കുംബ്ലൈയുടെ രാജി

2017 -ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെയാണ് മുഖ്യ പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലൈ രാജി വെയ്ക്കുന്നത്. കുംബ്ലൈയുടെ രീതികളുമായി പൊരുത്തപ്പെടാനാവില്ലെന്ന് കോലി അഭിപ്രായപ്പെട്ടത് ടീമില്‍ കല്ലുകടിയായി. തുടര്‍ന്നാണ് മുഖ്യ പരിശീലകനായി രവി ശാസ്ത്രി ചുമതലയേല്‍ക്കുന്നത്. 2019 ലോകകപ്പ് വരെയായിരുന്നു രവി ശാസ്ത്രിയുടെയും സംഘത്തിന്റെയും കരാര്‍ കാലാവധി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ യോഗ്യതകള്‍ ഇതെല്ലാം

പുതിയ സീസൺ

പുതിയ സീസൺ

സെമി ഫൈനലില്‍ ന്യൂസിലന്റിനോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും, നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി 45 ദിവസത്തേക്ക് കൂടി ഇവര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്തംബര്‍ മൂന്നു വരെയാണ് ഇന്ത്യാ — വെസ്റ്റ് ഇന്‍ഡീസ് സീരീസ്. സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സീരീസില്‍ പുതിയ പരിശീലക സംഘമായിരിക്കും ടീമിനൊപ്പം ചേരുക.

Story first published: Thursday, July 18, 2019, 10:49 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+