Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറോളം അവിഹിത ബന്ധം!! റസാഖിന്റെ വെളിപ്പെടുത്തല്‍.. പാണ്ഡ്യക്കു പറ്റിയ ഉപദേശകന്‍ തന്നെ

കറാച്ചി: പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് അബ്ദുള്‍ റസാഖ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയിട്ടുള്ള അദ്ദേഹം നിരവധി മല്‍സരങ്ങളില്‍ പാക് ടീമിന്റെ ഹീറോയായിട്ടുണ്ട്. കളിച്ചിരുന്ന കാലത്ത് വലിയ വിവാദങ്ങളിലൊന്നും പെടാതിരുന്ന റസാഖ് ഇപ്പോള്‍ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

ഒരു ടെലിവിഷനല്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലാണ് റസാഖിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ താരത്തെ പരിഹസിച്ചു കൊണ്ട് ട്രോളുകളും വന്നു കൊണ്ടിരിക്കുകയാണ്.

പരസ്ത്രീ ബന്ധം

കളിച്ചിരുന്ന കാലത്ത് തനിക്കു ഏകദേശം ആറോളം സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നാണ് റസാഖ് തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരു ബന്ധത്തിനു പോലും ഒരു വര്‍ഷത്തിലധികം ആയുസ്സുണ്ടായിട്ടില്ലെന്നും 39 കാരന്‍ പറയുന്നു. വിവാഹത്തിനു ശേഷമാണ് തനിക്കു മറ്റു സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നതെന്നും റസാഖ് വെളിപ്പെടുത്തി.

പാണ്ഡ്യക്ക് സഹായ വാഗ്ദാനം

പാണ്ഡ്യക്ക് സഹായ വാഗ്ദാനം

ഇന്ത്യയുടെ വിവാദ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ലോകത്തിലെ മികച്ച ഓള്‍റൗണ്ടറാക്കി മാറ്റാന്‍ താന്‍ സഹായിക്കാമെന്നു നേരത്തേ റസാഖ് വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ബൗളിങില്‍ ചില പോരായ്മകളുണ്ടെന്നും അത് ശരിയാക്കാന്‍ താന്‍ സഹായിക്കുമെന്നും ഇതിനായി പാണ്ഡ്യയെ യുഎഇയിലേക്ക് അയക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുമ്പ് സ്ത്രീകളെക്കുറിച്ച് ഒരു ടിവി ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട താരമാണ് പാണ്ഡ്യ. ഇപ്പോള്‍ റസാഖും തന്റെ പരസ്ത്രീ ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ താരത്തിന് പറ്റിയ കോച്ച് തന്നെയാണ് റസാഖെന്ന തരത്തില്‍ ട്രോളുകള്‍ വന്നു കൊണ്ടിരിക്കുന്നത്.

പാകിസ്താന്റെ മിന്നും താരം

പാകിസ്താന്റെ മിന്നും താരം

പാകിസ്താനു വേണ്ടി 265 ഏകദിനങ്ങളില്‍ നിന്നും 5080 റണ്‍സ് താരം നേടിയിട്ടുണ്ട്. 23 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ബൗളിങിലും തിളങ്ങിയ റസാഖ് 269 വിക്കറ്റുകളാണ് നേടിയത്. 35 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
46 ടെസ്റ്റുകളിലും ഓള്‍റൗണ്ടര്‍ കളിച്ചിട്ടുണ്ട്. ഏഴു ഫിഫ്റ്റികളുള്‍പ്പെടെ 1946 റണ്‍സെടുത്ത റസാഖ് 100 വിക്കറ്റുകളും വീഴ്ത്തി. 32 ടി20കളില്‍ നിന്നും 393 റണ്‍സും 20 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

Story first published: Thursday, July 18, 2019, 10:15 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+