സസ്‌പെന്‍സ് തീരുന്നു... വിന്‍ഡീസ് പര്യടനത്തിന് കോലിയുണ്ടോ? തീരുമാനമെടുത്ത് സൂപ്പര്‍ താരം
മുംബൈ: ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം പുതിയ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വരുന്നുണ്ട്. മൂന്നു വീതം ടി20കളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യ കരീബിയന്‍ മണ്ണില്‍ കളിക്കുക.
ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ചിലര്‍ വിന്‍ഡീസ് പര്യടനത്തില്‍ കളിച്ചേക്കില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോലിക്കു പകരം രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുകയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. കോലിയുടെ സാന്നിധ്യം സംബന്ധിച്ചുള്ളള ആശങ്കള്‍ക്ക് ഒടുവില്‍ അവസാനമായിരിക്കുകയാണ്.

കളിക്കുമെന്ന് കോലി
വിന്‍ഡീസ് പര്യടനത്തില്‍ കളിക്കാന്‍ തന്നെയാണ് കോലി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കേറിയ മല്‍സര ഷെഡ്യൂളുകളെത്തുടര്‍ന്നു കോലിക്കു വിശ്രമം നല്‍കാന്‍ ബിസിസിഐ ആലോചിച്ചിരുന്നു.
എന്നാല്‍ തല്‍ക്കാലത്തേക്കു വിശ്രമം ആവശ്യമില്ലെന്നും വിന്‍ഡീസിനെതിരേ മൂന്നു പരമ്പരകളിലും കളിക്കണമെന്ന തീരുമാനത്തിലാണ് ഇന്ത്യന്‍ നായകന്‍.

വിമര്‍ശനം നേരിട്ടു
ലോകകപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ചില വിമര്‍ശനങ്ങള്‍ കോലി നേരിട്ടിരുന്നു. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലിലെ തീരമാനത്തിന്റെ പേരിലാണ് കോലി പഴി കേട്ടത്. ഇന്ത്യ നാലിന് 24 റണ്‍സെന്ന നിലയില്‍ പതറവെ ധോണിയെ നേരത്തേ ഇറക്കാത്തതിന്റെ പേരിലായിരുന്നു ഇത്. ധോണിയെ ഏഴാമനായാണ് ഇന്ത്യ ക്രീസിലിറക്കിയത്.
റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ധോണിയേക്കാള്‍ നേരത്തേ ഇന്ത്യ ക്രീസിലിറക്കുകയും ചെയ്തിരുന്നു.

ആഗസ്റ്റ് മൂന്ന് മുതല്‍
ആഗസ്റ്റ് മൂന്നു മുതലാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനു തുടക്കമാവുന്നത്. ഇവയ്ക്കുള്ള ടീമിനെ ബിസിസിഐ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്. അതിനു ശേഷം ഏകദിന പരമ്പര അരങ്ങേറും. രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത് ആഗസ്റ്റ് 30നാണ്. വിന്‍ഡീസ് പര്യടനത്തിനു ശേഷം നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications