For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പതിറ്റാണ്ടിലെ കിങ് കോലി തന്നെ- രണ്ടു പുരസ്‌കാരങ്ങള്‍! ടെസ്റ്റില്‍ സ്മിത്ത്, ടി20യില്‍ റാഷിദ്

മികച്ച ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ നായകനാണ്

1

ക്രിക്കറ്റ് പ്രേമികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടു. ഇതു മാത്രമല്ല പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡും കോലിക്കു തന്നെയാണ്. മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി20യിലെ കേമന്‍ അഫ്ഗാനിസ്താന്റെ യുവ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ്.

കഴിഞ്ഞ 10 വര്‍ഷം ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി നടത്തിയ അവിസ്മരണീ പ്രകടനമാണ് കോലിയെ വിജയിയാക്കിയത്. 2011ലെ ഐസസിയുടെ ഏകദിന ലോകകപ്പ്, 2013ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി എന്നിവ നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു അദ്ദേഹം. 2018ല്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടിത്തരാനും കോലിക്കു സാധിച്ചു.

കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

ഈ പതിറ്റാണ്ടില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തത് കോലിയാണ്. മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹത്തിന്റെ സമ്പാദ്യം 20,396 റണ്‍സാണ്. കൂടാതെ ഏറ്റവുമധികം സെഞ്ച്വറികളും ഫിഫ്റ്റികളും നേടിയതും കോലി തന്നെയാണ്. 66 സെഞ്ച്വറികളും 94 ഫിഫ്റ്റികളുമാണ് ഈ കാലയളവില്‍ കോലി വാരിക്കൂട്ടിയത്. 70 പ്ലസ് ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളതും അദ്ദേഹത്തിനു തന്നെ (56.97).

ഏകദിനത്തിലും രാജാവ്

ഏകദിനത്തിലും രാജാവ്

ഏകദിനത്തിലും ഈ പതിറ്റാണ്ടില്‍ കോലിക്കൊപ്പം നില്‍ക്കുന്ന മറ്റൊരു താരം പോലും ലോക ക്രിക്കറ്റില്‍ ഇല്ലായിരുന്നു. അവാര്‍ഡിന്റെ കാലയളവില്‍ 10,000ത്തില്‍ അധികം റണ്‍സ് ഏകദിനത്തില്‍ നേടിയ ഏക ബാറ്റ്‌സ്മാന്‍ കോലിയാണ്. 39 സെഞ്ച്വറികളും 48 ഫിഫ്റ്റികളുമടക്കമാണിത്. 61.83 എന്ന അദ്ഭുതപ്പെടുത്ത ബാറ്റിങ് ശരാശരിയാണ് ഈ പതിറ്റാണ്ടില്‍ അദ്ദേഹത്തിനുള്ളത്. 112 ഏകദിന മല്‍സരങ്ങളാണ് കോലി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളത്.

സൂപ്പര്‍ സ്മിത്ത്

സൂപ്പര്‍ സ്മിത്ത്

ടെസ്റ്റില്‍ ഈ പതിറ്റാണ്ടില്‍ തന്നെ മറികടക്കാന്‍ മറ്റൊരു താരമില്ലെന്നു അരക്കിട്ടുറപ്പിച്ചാണ് സ്മിത്ത് പുരസ്‌കാരം പിടിച്ചെടുത്തത്. ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹത്തിനു പ്രചോദനം കൂടിയാവും ഈ നേട്ടം.
ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കു വേണ്ടി 7040 റണ്‍സാണ് സ്മിത്ത് നേടിയത്. 65.79 എന്ന അദ്ഭുതപ്പെടുത്തുന്ന ബാറ്റിങ് ശരാശരിയിലാണിത്. 26 സെഞ്ച്വറികളും 28 ഫിഫ്റ്റികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

തരംഗമായി റാഷിദ്

തരംഗമായി റാഷിദ്

ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റിലെ തരംഗമായി മാറിയ അഫ്ഗാനിസ്താന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന് അര്‍ഹിച്ച അംഗീകാരം കൂടിയാണ് മികച്ച ടി20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം. അഫ്ഗാനെ ലോക ക്രിക്കറ്റ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയ താരം കൂടിയാണ് റാഷിദ്.
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ അടക്കമുള്ള ഇതിഹാസങ്ങളെ മറികടന്നാണ് റാഷിദ് പതിറ്റാണ്ടിലെ താരമായി മാറിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമാണ് (89 വിക്കറ്റ്). 12.62 എന്ന ശരാശരിയിലായിരുന്നു ഇത്. മൂന്നു നാലു വിക്കറ്റ് നേട്ടവും രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

റാണിയായ് പെറി

റാണിയായ് പെറി

പുരുഷ ക്രിക്കറ്റിലെ രാജാവായി കോലി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റാണിയായത് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റിലെ മിന്നും താരമായ എലിസ് പെറിയാണ്. മൂന്നു പുരസകാരങ്ങളും പെറി തൂത്തുവാരുകയായിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച വനിതാ ക്രിക്കറ്റര്‍ പുരസ്‌കാരത്തോടൊപ്പം മികച്ച ഏകദിന താരം, മികച്ച ടി20 താരം തുടങ്ങിയ അവാര്‍ഡുകളും പെറി സ്വന്തമാക്കി.
ഐസിസിയുടെ അവാര്‍ഡ് കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി നേടിയത്. നാലു തവണ ഓസീസിനൊപ്പം ടി20 ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ ഇവര്‍ 2013ല്‍ ടീമിനൊപ്പം ഏകദിന ലോകകപ്പും സ്വന്തമാക്കി.
ഏകദിനത്തില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളുമായിരുന്നു പെറിയുടെ പേരിലുള്ളത്. ടി20യിലാവട്ടെ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും പെറി നേടി. 2012, 14, 18, 20 വര്‍ഷങ്ങളിലെ ടി20 ലോകകപ്പുകളിലാണ് താരം ഓസീസിനൊപ്പം വിജയം ആഘോഷിച്ചത്.

Story first published: Monday, December 28, 2020, 14:56 [IST]
Other articles published on Dec 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+