Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ അപരാജിത ക്യാപ്റ്റന്‍മാര്‍- നായകനായി ഏകദിനത്തില്‍ ഒരു തോല്‍വി പോലുമില്ല!

നിരവധി ഐതിഹാസിക ക്യാപ്റ്റന്‍മാരുടെ പിറവിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷിയായിട്ടുണ്ട്. കപില്‍ ദേവ്, സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങി സുവര്‍ണലിപികളാല്‍ തങ്ങളുടെ പേര് കുറിച്ച നായകരെ നാം കണ്ടു കഴിഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടെ ക്യാപ്റ്റന്‍മാരില്‍ ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ഏക നായകനെന്ന റെക്കോര്‍ഡ് ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

സ്ഥിരം ക്യാപ്റ്റന്മാരുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ നറുക്കുവീണ ചില താല്‍ക്കാലിക നായകര്‍ ഇന്ത്യക്കുണ്ട്. ഇവരില്‍ ചിലര്‍ക്കു ക്യാപ്റ്റനെന്ന നിലയില്‍ ഒരു തോല്‍വി പോലും നേരിട്ടിട്ടില്ല. ഏകദിനത്തില്‍ 100 ശതമാനം വിജയറെക്കോര്‍ഡുള്ള ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനും കോച്ചുമെല്ലാമായ താരമാണ് അനില്‍ കുംബ്ലെ. കരിയറില്‍ ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ കുംബ്ലെയ്ക്കു പരാജയം നേരിട്ടിട്ടില്ല.
2007-08 വരെ 14 ടെസ്റ്റുകളില്‍ കുംബ്ലെ ഇന്ത്യയെ നയിച്ചു. ഇവയില്‍ മികച്ച പ്രകടനവും ടീം കാഴ്ചവച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി കരിയറില്‍ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ കുംബ്ലെയ്ക്കു നായകാവാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. 2002ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിനത്തിലായിരുന്നു ഇത്. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കു ഒരു മല്‍സരത്തില്‍ വിലക്ക് വന്നതിനെ തുടര്‍ന്നായിരുന്നു കുംബ്ലെയോട് നയിക്കാന്‍ ആവശ്യപ്പെട്ടത്. കളിയില്‍ ഇന്ത്യ മികച്ച വിജയം കൊയ്യുകയും ചെയ്തു.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീറാണ് 100 ശതമാനം വിജയ റെക്കോര്‍ഡുള്ള മറ്റൊരു ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തന്റെ കഴിവ് ലോകത്തിനു കാണിച്ചു തന്ന താരം കൂടിയാണ് അദ്ദേഹം. കെകെആറിനെ രണ്ടു ഐപിഎല്‍ കിരീടനേട്ടങ്ങളിലേക്കു ഗംഭീര്‍ നയിച്ചിട്ടുണ്ട്.
എംഎസ് ധോണി ഇന്ത്യന്‍ നായകനായിരിക്കെയാണ് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഗംഭീറിന് കുറച്ച് മല്‍സരങ്ങളില്‍ ക്യാപ്റ്റനായി അവസരം ലഭിച്ചത്.
2011-12ല്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ഗംഭീറായിരുന്നു. ധോണിക്കു വിശ്രമം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് ഗംഭീര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിയാണെന്നു തെളിയിച്ചത്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരു ഏകദിനത്തില്‍ കൂടി അദ്ദേഹം ടീമിന്റെ നായകനായി. ഈ കളിയിലും ജയം ഇന്ത്യക്കായിരുന്നു. ആകെ നോക്കിയാല്‍ ഒരു പരമ്പര നേട്ടമടക്കം കളിച്ച ആറ് ഏകദിനങ്ങളിലും ഇന്ത്യക്കു ജയം സമ്മാനിക്കാന്‍ ഗംഭീറിനു സാധിച്ചു.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അംഗവും വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയാണ് ഏകദിനത്തില്‍ പരാജയം നേരിട്ടിട്ടില്ലാത്ത മറ്റൊരു നായകന്‍. നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെയും ഭാഗമായിരുന്ന അദ്ദേഹത്തിനു 2018നു ശേഷം ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
2015ല്‍ ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തിയപ്പോഴാണ് രഹാനെയെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. സ്ഥിരം ക്യാപ്റ്റന്‍ എംഎസ് ധോണിക്കു ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു. രഹാനെയ്ക്കു കീഴില്‍ സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു. ഈ പരമ്പരയ്ക്കു ശേഷം പിന്നീടൊരിക്കലും രഹാനെയ്ക്കു ഏകദിനത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

Story first published: Thursday, June 25, 2020, 17:45 [IST]
Other articles published on Jun 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+