കിവികളെ പിടിക്കാന്‍ കോലിക്കൂട്ടമെത്തി... ടീം ഇന്ത്യ ന്യൂസിലാന്‍ഡില്‍, വെടിക്കെട്ട് കാത്ത് ആരാധകര്‍
ഓക്ക്‌ലാന്‍ഡ്: നാട്ടിലെ തുടര്‍ച്ചയായ പരമ്പരകള്‍ക്കു വിരാമമിട്ട് ടീം ഇന്ത്യ വിദേശ മണ്ണില്‍. ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു മുന്നോടിയായി വിരാട് കോലിയും സംഘവും ന്യൂസിലാന്‍ഡിലെത്തി. മാര്‍ച്ച് ആദ്യ വാരം വരെ നീളുന്നതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. ഈ വര്‍ഷം നാട്ടില്‍ നടന്ന രണ്ടു പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോലിപ്പട ന്യൂസിലാന്‍ഡില്‍ വിമാനമിറങ്ങിയത്.
ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ 2020ന് തുടക്കമിട്ടത്. പിന്നീട് കരുത്തരായ ഓസ്ട്രലിയക്കെതിരേയുള്ള ഏകദിന പരമ്പരയും ഇന്ത്യ കൈക്കലാക്കിയിരുന്നു.

കോലിയുടെ സെല്‍ഫി
സഹതാരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്താണ് കോലി താനും സംഘവും ന്യൂസിലാന്‍ഡിലെത്തിയെന്നു ലോകത്തെ അറിയിച്ചത്. ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടുകയായിരുന്നു. ഓക്ക്‌ലാന്‍ഡിലെത്തി, വരൂ, പോവാം താക്കൂര്‍, ശ്രേയസ് എന്നായിരുന്നു ഫോട്ടോയ്ക്കു കോലിയുടെ അടിക്കുറുപ്പ്. ഇതിനകം തന്നെ ഈ ഫോട്ടോയ്ക്കു ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു.

വെള്ളിയാഴ്ച തുടക്കം
അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ മിഷന്‍ ആരംഭിക്കുന്നത്. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടി20 മല്‍സരം. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് മല്‍്‌സരത്തിനു വേദിയാവുക. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ് ഇന്ത്യക്കു ഈ പരമ്പര.
ടി20ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും രണ്ടു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കും.

ധവാന്‍ ടീമില്‍ ഇല്ല
ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്നത്. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെയാണ് ധവാന്റെ തോളിനു പരിക്കേറ്റത്. ചുരുങ്ങിയത് 10 ആഴ്ച വരെ അദ്ദേഹത്തിനു വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധവാന്റെ പകരക്കാരനായി ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെയും ഏകദിന പരമ്പരയില്‍ പൃഥ്വി ഷായെയും ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.

ഇന്ത്യന്‍ ഏകദിന ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, കേദാര്‍ ജാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications