റണ്ണൗട്ടിലൂടെ തുടങ്ങി, റണ്ണൗട്ടിലൂടെ തന്നെ നിര്‍ത്തി!- ഒരു വ്യത്യാസം മാത്രം, എന്തെന്നറിയുമോ?

ഇന്ത്യയുടെ വീരനായകന്‍ എംഎസ് ധോണി ഒടുവില്‍ ഇന്ത്യന്‍ കുപ്പായം അഴിച്ചുവച്ചിരിക്കുന്നു. 2004ല്‍ ബംഗ്ലാദേശിനെതിരേ തുടങ്ങിയ അവിസ്മരണീയ യാത്രയ്ക്കാണ് അദ്ദേഹം വിരാമമിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനല്‍ മല്‍സരം ധോണിയുടെ വിടവാങ്ങല്‍ മല്‍സരമാവുകയും ചെയ്തു.
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങിയത്. എന്നാല്‍ ധോണിയുടെ കരിയറിന്റെ തുടക്കവും ഒടുക്കവും റണ്ണൗട്ടിലൂടെ ആയിരുന്നുവെന്നത് തികച്ചും യാദൃശ്ചികമായി മാറി.

അന്ന് പൂജ്യത്തിന് പുറത്ത്
2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ സൗരവ് ഗാംഗുലിക്കു കീഴിലാണ് ധോണി ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഏഴാമനായാണ് അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയത്. മുഹമ്മദ് കൈഫായിരുന്നു ക്രീസില്‍ ധോണിയുടെ ബാറ്റിങ് പങ്കാളി.
മുഹമ്മദ് റഫീഖിന്റെ ബൗളിങില്‍ സ്‌ക്വയര്‍ ലെഗിലേക്കു നേരിട്ട ആദ്യ പന്തില്‍ ധോണി ഷോട്ട് കളിച്ചു. ഇല്ലാത്ത സിംഗിളിനായി ഓടിയ അദ്ദേഹത്തെ കൈഫ് തിരിച്ചയച്ചു. പക്ഷെ വൈകിപ്പോയിരുന്നു. തപസ് ബൈസ്യയുടെ ത്രേയില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റഫീഖ് സ്റ്റംപ് ചെയ്യുമ്പോള്‍ ധോണി ക്രീസിന് പുറത്തായിരുന്നു. ഇതോടെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിന് ഗ്രൗണ്ട് വിടേണ്ടിവരികയും ചെയ്തു.

അവസാന കളിയിലും റണ്ണൗട്ട്
ആദ്യ മല്‍സരത്തിലെ അതേ വിധി തന്നെയാണ് അവസാന കളിയിലും ധോണിയെ കാത്തിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹം അവസാനം കളിച്ചത്. 2019 ജൂലൈ 10ന് ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു മല്‍സരം.
240 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയെ ധോണിയും രവീന്ദ്ര ജഡേജയും മികച്ച കൂട്ടുകെട്ടിലൂടെ കരകയറ്റവെയായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. ടീം സ്‌കോര്‍ 208ല്‍ ജഡേജയുടെ രൂപത്തില്‍ ഇന്ത്യയുടെ ഏഴാം വിക്കറ്റ് വീണെങ്കിലും ധോണി ക്രീസിലുള്ളതിനാല്‍ വിജയപ്രതീക്ഷ അപ്പോഴുമുണ്ടായിരുന്നു.

ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോ
ധോണിയുടെ റണ്ണൗട്ട് പക്ഷെ എല്ലാം തകിടം മറിച്ചു. ലെഗ് സൈഡിലേക്ക് ഷോട്ട് കളിച്ച ശേഷം ഡബിളിനായി ഓടി സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ ശ്രമിച്ച ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ സ്റ്റംപില്‍ പതിക്കുമ്പോള്‍ ധോണി ക്രീസിന് ഇഞ്ചുകള്‍ മാത്രം പിന്നിലായിരുന്നു.
അരങ്ങേറ്റ മല്‍സരത്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റം ചെയ്യുകയായിരുന്നെങ്കില്‍ ഇത്തവണ നേരിട്ടുള്ള ത്രോയിലായിരുന്നു ധോണിയുടെ റണ്ണൗട്ടെന്നു മാത്രം. ആദ്യ കളിയില്‍ ഗോള്‍ഡന്‍ ഡെക്കായ അദ്ദേഹത്തിന് പക്ഷെ അവസാന മല്‍സരത്തില്‍ 50 റണ്‍സ് നേടാന്‍ കഴിഞ്ഞു.
ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം ധോണി ഈ റണ്ണൗട്ടിനെക്കുറിച്ച് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അന്നു തനിക്കു ഡൈവ് ചെയ്തിരുന്നെങ്കില്‍ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാമായിരുന്നുവെന്നും മല്‍സരവിധി ഒരുപക്ഷെ മാറുമായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications