ലോകകപ്പില്‍ എന്ത് കൊണ്ട് ധോണിയെ ഏഴാമനാക്കി? കംപ്യൂട്ടറിന് പിഴച്ചു, കാരണം റണ്ണൗട്ടെന്ന് ശാസ്ത്രി
ചെന്നൈ: ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി സെമി ഫൈനലിലെത്തിയ ടീമായിരുന്നു ഇന്ത്യ. ഇതോടെ കിരീട ഫേവറിറ്റുകളില്‍ വിരാട് കോലിയും സംഘവും ഒന്നാമതെത്തുകയും ചെയ്തിരുന്നു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോല്‍ക്കുകയായിരുന്നു.
മല്‍സരത്തില്‍ എംഎസ് ധോണിയെ ബാറ്റിങില്‍ ഏഴാമനായാണ് ഇന്ത്യ ഇറക്കിയത്. ഇതു പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ ധോണിയെ നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ ജയിക്കുമായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കായിരുന്നു. എന്തുകൊണ്ടായിരുന്നു ടീം മാനേജ്‌മെന്റ് അന്നു ധോണിയെ ബാറ്റിങില്‍ താഴേക്ക് ഇറക്കിയതെന്നു വ്യക്തമാക്കിയിരിക്കുകയാണ് കോച്ച് രവി ശാസ്ത്രി.

കൃത്യമായ പ്ലാനിങ്
ധോണിയെ നേരത്തേ ഇറക്കണമായിരുന്നുവെന്നു തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നു തന്നെയായിരുന്നു ശാസ്ത്രിയുടെ മറുപടി. ധോണി മൂന്നാമനായോ, അഞ്ചാമനോ ആയാണ് ഇറങ്ങിയിരുന്നതെങ്കില്‍ കാര്യങ്ങല്‍ കൂടുതല്‍ ദുഷ്‌കരമാവുമായിരുന്നു. കാരണം അദ്ദേഹം പുറത്തായാല്‍ ഇന്ത്യയുടെ തോല്‍വിയുറപ്പാണ്.
എന്നാല്‍ 48ാം ഓവറില്‍ ധോണിയാണ് ക്രീസിലെങ്കില്‍ ഇന്ത്യ ജയിച്ചിരിക്കും. ഒരു കംപ്യൂട്ടര്‍ പോലെയാണ് ധോണി. എല്ലാത്തിനെക്കുറിച്ചും കൃത്യമായ കണക്കുകൂട്ടലുകള്‍ അദ്ദേഹത്തിനുണ്ട്. അതിന് അനുസരിച്ചാണ് ധോണി ബാറ്റ് ചെയ്യുക. പക്ഷെ അപ്രതീക്ഷിതമായ ധോണിയുടെ റണ്ണൗട്ട് എല്ലാ കണക്കുകളും തെറ്റിച്ചതായും ശാസ്ത്രി വിശദമാക്കി.

എവിടെയിറക്കണം?
ധോണിയെ പിന്നെ എവിടെ ഇറക്കണമെന്നാണ് നിങ്ങള്‍ വാദിക്കുന്നതെന്നു ശാസ്ത്രി ചോദിക്കുന്നു. വാദിക്കുന്നവരോട് താനും വാദിക്കാന്‍ തയ്യാറാണ്. ധോണിയുടെ ഏറ്റവും വലിയ കരുത്ത് എന്താണ്? ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാണ് അദ്ദേഹം.
അങ്ങനെയുള്ള ഒരാള്‍ എവിടെയാണ് ബാറ്റ് ചെയ്യേണ്ടത്, മുന്‍നിരയിലോ അതോ ഫിനിഷറായോയെന്നും ശാസ്ത്രി ചോദിക്കുന്നു.

ജഡേജയുടെ ഇന്നിങ്‌സ്
സെമി ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച കളി കെട്ടഴിച്ചത് രവീന്ദ്ര ജഡേജയായിരുന്നു. തോല്‍വി ഉറപ്പിച്ച ടീമിനെ ജയിക്കാനാവുമെന്ന പ്രതീക്ഷ നല്‍കിയത് അദ്ദേഹമായിരുന്നു. ജഡേജയുടെ ഇന്നിങ്‌സിനെ ശാസ്ത്രി പുകഴ്ത്തി. ജഡേജ അന്നു ടീമിനെ ജയിപ്പിച്ചിരുന്നെങ്കില്‍ അതു മഹത്തായ കാര്യമാവുമായിരുന്നു. ഇന്ത്യ ചിത്രത്തില്‍ പോലും ഇല്ലാതിരിക്കെയായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ധോണിയും അപ്പോള്‍ ജഡേജയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും ജയിക്കുമായിരുന്നു.
കാരണം ധോണി ഒരു കംപ്യൂട്ടര്‍ പോലെയാണ്. ആരാവും അടുത്ത ഓവര്‍ ബൗള്‍ ചെയ്യുകയെന്നും ഏതു തരത്തിലായിരിക്കും അയാള്‍ ബൗള്‍ ചെയ്യുകയെന്നുമുള്ള കൃത്യമായ ധാരണ ധോണിക്കുണ്ടായിരിക്കുമെന്നും ശാസ്ത്രി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications