Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എവിടെ പാട്ടിദാര്‍, ഇന്ത്യന്‍ ക്യാപ്റ്റനാക്കാത്തതെന്ത്? അവന്‍ അര്‍ഹിച്ചു!! തുറന്നടിച്ച് മുന്‍ ഓപ്പണര്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടു തവണ കപ്പുയര്‍ത്തിയ ക്യാപ്റ്റനയിട്ടും രജത് പാട്ടിദാറിനെ ഇന്ത്യന്‍ ടി20 ടീമില്‍ പോലുമെടുക്കാതെ അവഗണിച്ചതിനെതിരേ മുന്‍ താരം രംഗത്ത്. മുന്‍ ടെസ്റ്റ് ഓപ്പണറും തമിഴ്‌നാട് ബാറ്ററുമായിരുന്ന സദഗോപന്‍ രമേശാണ് പാട്ടിദാറിന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്തിരിക്കുന്നത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരിനെ തുടര്‍ച്ചയായി രണ്ടാം തവണയും ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ പാട്ടിദാര്‍ 500 പ്ലസ് റണ്‍സുമായി ബാറ്റിങിലും കസറിയിരുന്നു. അതിനാല്‍ തന്നെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമിലും അദ്ദേഹം ഉറപ്പായുമുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ രണ്ടു ടീമുകളിലും പാട്ടിദാറിന് ഇടമില്ല.

RAJAT PATIDAR

പാട്ടിദാര്‍ അര്‍ഹിച്ചു

ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം മാത്രമല്ല, നായകസ്ഥാനം പോലും അര്‍ഹിക്കുന്നയാളാണ് രജത് പാട്ടിദാറെന്നാണ് സദഗോപന്‍ രമേഷിന്റെ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാതെ തഴഞ്ഞത് കടുത്ത അനീതിയാണെന്നും മുന്‍ ഇടംകൈന്‍ ബാറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

'ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രേയസ് അയ്യര്‍ക്കു ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം നല്‍കിയിരിക്കുകയാണ്. പക്ഷെ അതു ഒരു ചോദ്യം കൂടി ഉയര്‍ത്തുന്നുണ്ട്. രണ്ടു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ നിന്നും ആരും എന്തുകൊണ്ടാണ് ഇന്ത്യന്‍ ടി20 സ്‌ക്വാഡില്‍ ഇടം പിടിക്കാതിരുന്നത്?.

രജത് പാട്ടിദാറിനെ താരമെന്ന നിലയിലെങ്കിലും നമ്മുടെ ടി20 ടീമിലേക്കു പരിഗണിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനി അതില്ലെങ്കില്‍ കുറഞ്ഞത് ഇന്ത്യയുടെ എ ടീമിലേക്കു എങ്കിലും അദ്ദേഹത്തെ പരിഗണിച്ചു കൂടെ? നായകസ്ഥാനത്തേക്കും പരിഗണിക്കപ്പെടേണ്ടയാളാണ് പാട്ടിദാര്‍'- ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ രമേഷ് വ്യക്തമാക്കി.

മധ്യനിരയില്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യുന്നതിനൊപ്പം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കുള്ള താരമായിട്ടും പാട്ടിദാര്‍ ഇതുവരെയും ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ല.

മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അദ്ദേഹത്തിനു ഇതു മുതലാക്കാനുമായില്ല. കഴിഞ്ഞ ഐപിഎല്ലില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നും 42 ശരാശരിയില്‍ 192.69 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 501 റണ്‍സായിരുന്നു പാട്ടിദാറിന്റെ സമ്പാദ്യം.

യുകെ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡുകളില്‍ മാത്രമല്ല, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

ദേവ്ദത്തിനും അവസരം നല്‍കൂ

യുവതാരം സായ് സുദര്‍ശന് ടെസ്റ്റില്‍ ഇന്ത്യ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനെ സദഗോപന്‍ രമേഷ് സ്വാഗതം ചെയ്തു, സായിയെ പോലെ തന്നെ ദേശീയ ടീമില്‍ അവസരം അര്‍ഹിക്കുന്നയാളാണ് മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

DEVDUTT PADIKKAL

'സായ് സുദര്‍ശന് അവസരങ്ങള്‍ കൊടുക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ ദേവ്ദത്ത് പടിക്കലിനും അത്ര തന്നെ അവസങ്ങള്‍ നല്‍കണം. ഇംഗ്ലണ്ടില്‍ വളരെ പരിമിതമായ അവസങ്ങള്‍ മാത്രമേ കഴിഞ്ഞ ടൂറില്‍ ലഭിച്ചിരുന്നുള്ളൂയെന്നു ഗൗതം ഗംഭീര്‍ ന്യായീകരിച്ചിരുന്നു.

പക്ഷെ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ 10 ഇന്നിങ്‌സുകളില്‍ ആറിലും സായ് കളിച്ചിട്ടുണ്ട്്. അതേസമയം, കഴിഞ് ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ദേവ്ദത്ത് പടിക്കലിനു അവസരം നല്‍കിയപ്പോള്‍ 10 ഇന്നിങ്‌സുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ കളിപ്പിച്ചിട്ടുള്ളൂ'-രമേശ് നിരീക്ഷിച്ചു.

Story first published: Tuesday, June 16, 2026, 14:50 [IST]
Other articles published on Jun 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+