Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 സിംഹാസനത്തില്‍ ഇനി രണ്ടു പേരില്ല, കോലി മാത്രം... രോഹിത്തിനെ താഴെയിറക്കി

ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ സിംഹാസനത്തില്‍ ഇനി രണ്ടു പേരില്ല. ഒരേയൊരാള്‍ മാത്രം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് സിംഹാസനം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ടീമംഗം രോഹിത് ശര്‍മയ്‌ക്കൊപ്പം കസേര പങ്കിടുകയായിരുന്നു കോലി. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അക്കൗണ്ട് തുറന്നതോടെ ടി20യിലെ റണ്‍വേട്ടയില്‍ കോലി ഒന്നാംസ്ഥാനത്തേക്കു കയറി. ഈ പരമ്പരയില്‍ രോഹിത്തിന് ഇന്ത്യ വിശ്രമം അനുവദിച്ചതിനാല്‍ കോലിക്കു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുകയും ചെയ്തു.

koh roh

റണ്‍വേട്ടയില്‍ രോഹിത്തിനെ മറികടക്കാന്‍ കോലിക്കു ഒരേയൊരു റണ്‍സ് മാത്രം മതിയായിരുന്നു. ഇത് അനായാസം അദ്ദേഹം നേടുകയും ചെയ്തു. ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ ജയം കൊയ്ത മല്‍സരത്തില്‍ അദ്ദേഹം 30 റണ്‍സോടെ പുറത്താവാതെ നിന്നു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോള്‍ കോലിയും രോഹിത്തും 2633 റണ്‍സ് വീതമെടുത്ത് ഒപ്പത്തിനൊപ്പമായിരുന്നു.

രോഹിത്തിനെ പിന്തള്ളി തലപ്പത്തേക്കു കയറുക മാത്രമല്ല മറ്റൊരു നേട്ടത്തിന് കൂടി കോലി ഇന്‍ഡോറില്‍ അവകാശിയായി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വ്യക്തിഗത സ്‌കോര്‍ 24ല്‍ എത്തിയതോടെയാണ് കോലി 1000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. അതോടൊപ്പം ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച നായകെനന്ന റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു.

Story first published: Tuesday, January 7, 2020, 22:50 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+